ബെംഗളൂരുവിൽ പുതിയ ഓട്ടോനിരക്ക് നിലവിൽ വന്നു, രാത്രിയിൽ അധിക തുക

മിനിമം ഓട്ടോ ചാർജ് 30 രൂപയിൽ നിന്ന് 36 രൂപയായി ഉയർന്നു. ആദ്യ രണ്ട് കിലോമീറ്ററിനാണ് ഈ നിരക്ക്.

Bengauru Auto Fare Hike,
ബെംഗളൂരുവിൽ പുതുക്കിയ ഓട്ടോനിരക്ക് നിലവിൽ വന്നു,
Published on

ബെംഗളൂരു നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് പ്രാബല്യത്തിൽ വന്നു. ഇതോടെ മിനിമം ഓട്ടോ ചാർജ് 30 രൂപയിൽ നിന്ന് 36 രൂപയായി ഉയർന്നു. ആദ്യ രണ്ട് കിലോമീറ്ററിനാണ് ഈ നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയിൽ നിന്ന് 18 രൂപയായും വർധിപ്പിച്ചു. ബൃഹദ് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി)യ്ക്ക് കീഴിലാണ് പുതുക്കിയ നിരക്ക് വന്നിരിക്കുന്നത്.

Read More: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം 10ന് , പ്രധാനമന്ത്രിയെത്തും

അതേസമയം, രാത്രി പത്ത് മണിക്കും രാവിലെ അഞ്ച് മണിക്കും ഇടയിലുള്ള സമയത്ത് ഓട്ടോ യാത്രകൾക്ക് പ്രത്യേക നിരക്കാണ്. ഇതനുസരിച്ച് സാധാരണനിരക്കിനെക്കാൾ 50 ശതമാനം അധികം നൽകണം. യാത്രാ നിരക്ക് കൂടാതെ, വെയിറ്റിങ് ചാർജ്, ഓട്ടോയിൽ കയറ്റാവുന്ന ലഗേജിന്‍റെ ഭാരം എന്നിവയ്ക്കും നിരക്ക് വർധനവുണ്ട്. ആദ്യ അഞ്ചുമിനിറ്റ് വെയ്‌റ്റിങ് ചാർജുണ്ടായിരിക്കില്ല. അതിനുശേഷം ഒരോ 15 മിനിറ്റിനും 10 രൂപവീതം ഈടാക്കാം. 20 കിലോവരെ ലഗേജ് ഓട്ടോയിൽ സൗജന്യമായി കയറ്റാം. തുടർന്നുള്ള ഓരോ 20 കിലോയ്ക്കും 10 രൂപാ വീതം ഈടാക്കാനാണ് പുതിയ നിരക്കിൽ സാധിക്കുക.

Read More: ബെംഗളൂരു ബിഎംടിസി വജ്ര ബസുകൾക്ക് പ്രതിവാര പാസ്, കുറഞ്ഞ ചെലവ്

ഓട്ടോ നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നെങ്കിലും മിക്കയിടങ്ങളിലും പുതുക്കിയ ഓട്ടോറിക്ഷാ ചാർജ് പ്രകാരം യാത്രാ നടത്തുവാൻ ഓട്ടോ ഡ്രൈവർമാർ തയ്യാറായില്ല. പലയിടത്തും കൂടിയ നിരക്കാണ് ഈടാക്കുന്നത്.

അതേസമയം, മിനിമം നിരക്ക് 40 രൂപയാക്കണമെന്നാണ് ഓട്ടോ യൂണിയനുകളുടെ ആവശ്യം. 2021 നവംബറിലാണ് ഇതിനു മുൻപ് നഗരത്തിലെ ഓട്ടോനിരക്ക് വർധിപ്പിച്ചത്.

Metro Australia
maustralia.com.au