ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമത്തെ തീവണ്ടി എത്തുന്നു
ബെംഗളൂരുവിലെ യാത്രകളിൽ തിരക്കും കുരുക്കും പതിവാണെങ്കിലും അതിൽനിന്ന് ആശ്വാസം കിട്ടുന്നത് മെട്രോ യാത്രയിലാണ്. പുതിയ ലൈനുകളും സര്‍വീസുകളും വന്നതോടെ പലരും ഇപ്പോൾ മെട്രോ യാത്ര തന്നെയാണ് താല്പര്യപ്പെടുന്നത്. ഇപ്പോഴിതാ, ഒരു സന്തോഷവാർത്തകൂടി എത്തിയിരിക്കുകയാണ്. യെല്ലോ ലൈനിലേക്കുള്ള അടുത്ത മെട്രോ ഉടൻ നഗരത്തിലെത്തും.
ബെംഗളൂരുവിലെ മൂന്നാമത്തെ റൂട്ടായ യെല്ലോ ലൈൻ ഇവിടെ ഏറ്റവുമധികം ഐടി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇലക്ട്രോണിക് സിറ്റി വഴി കടന്നു പോകുന്ന പാതയാണ്. ഒക്ടോബർ രണ്ടാമത്തെയോ അല്ലെങ്കിൽ മൂന്നാമത്തെയോ ആഴ്ച പുതിയ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങും. ഇതോടെ സർവീസുകളുടെ ഇടവേള വെറും 5 മിനിറ്റായും ചുരുങ്ങും.
ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയേയും തമ്മിൽ ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിന് 1.15 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 16 സ്റ്റേഷനുകളാണുള്ളത്. നിലവിൽ 19 മിനിറ്റ് ഇടവേളയിലാണ് ഈ റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. 80,000-ലധികം ആളുകൾ ദിവസവും ഈ പാതയിലൂടെ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്.