പുതിയ പ്ലാൻ അവതരിപ്പിച്ച് യുട്യൂബ്

ഉയര്‍ന്ന തുക നല്കി പ്രീമിയത്തിലേക്ക് മാറാന്‍ താല്പര്യമില്ലാത്ത എന്നാല്‍ പരസ്യം ഒഴിവാക്കി യുട്യൂബ് ഉപയോഗിക്കാന്‍ താല്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍സ്.
 പ്രീമിയം ലൈറ്റ് ഇന്ത്യയിൽ
89 രൂപയുടെ പ്ലാനുമായി യുട്യൂബ്,
Published on

വീഡിയോ ഓഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ യുട്യൂബ് ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 89 രൂപയ്ക്ക് ഒരു മാസത്തേക്ക് ഒട്ടുമിക്ക വീഡിയോകളും പരസ്യമില്ലാതെ കാണാവുന്ന പാക്കേജാണ് ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ യു.എസില്‍ ആരംഭിച്ച പ്രീമിയം ലൈറ്റ് തായ്‌ലന്‍ഡ്, ജര്‍മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അവതരിപ്പിച്ചിരുന്നു. ഉയര്‍ന്ന തുക നല്കി പ്രീമിയത്തിലേക്ക് മാറാന്‍ താല്പര്യമില്ലാത്ത എന്നാല്‍ പരസ്യം ഒഴിവാക്കി യുട്യൂബ് ഉപയോഗിക്കാന്‍ താല്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍സ്.

യുട്യൂബ് പ്രീമിയത്തില്‍ ഉണ്ടായിരുന്ന ഫീച്ചറുകളില്‍ പലതും പ്രീമിയം ലൈറ്റില്‍ ഇല്ല. പ്രീമിയത്തില്‍ വീഡിയോകള്‍ എല്ലാം പരസ്യമില്ലാത്തത് ആയിരുന്നു. എന്നാല്‍ പ്രീമിയം ലൈറ്റില്‍ ചില വീഡിയോകളില്‍ പരസ്യമുണ്ടാകും. മാത്രമല്ല, മ്യൂസിക്കിനിടയിലും പരസ്യം കാണിക്കും. ബാക്ക്ഗ്രൗണ്ട് പ്ലേ പ്രീമിയത്തില്‍ ലഭ്യമായിരുന്നു. പ്രീമിയം ലൈറ്റില്‍ ഈ സൗകര്യം ലഭ്യമല്ല. പ്രീമിയം സേവനങ്ങള്‍ എടുക്കാന്‍ താല്പര്യമുള്ളവരെ അതിലേക്ക് നയിക്കുകയാണ് പ്രീമിയം ലൈറ്റിലൂടെ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au