ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ച് ആയുഷ് ഷെട്ടി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ബാഡ്മിന്റൺ ഫൈനലിൽ

ചൈനയിലെ നിംഗ്‌ബോയിൽ നടന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യന്മാരുമായ കുൻലാവുട്ട് വിറ്റിഡ്സാർണിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ഷെട്ടി ഫൈനലിലെത്തിയത്.
ആയുഷ് ഷെട്ടി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ബാഡ്മിന്റൺ ഫൈനലിൽ
20 കാരൻ ഫൈനലിൽ, ചൈനയുടെ രണ്ടാം സീഡ് ഷി യു ക്വിയെ നേരിടും.
Published on

ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരം ആയുഷ് ഷെട്ടി ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ചൈനയിലെ നിംഗ്‌ബോയിൽ നടന്ന പുരുഷ സിംഗിൾസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യന്മാരുമായ കുൻലാവുട്ട് വിറ്റിഡ്സാർണിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചാണ് ഷെട്ടി ഫൈനലിലെത്തിയത്. സ്‌കോര്‍: 10-21, 21-19, 21-17.

തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു സ്വന്തമാക്കിയാണ് താരം കായിക ലോകത്തെ അമ്പരപ്പിച്ചത്. സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ മിന്നും പ്രകടനം പുറത്തെടുത്തു വിജയം സ്വന്തമാക്കിയാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. മംഗലാപുരത്തു നിന്നുള്ള 20 കാരൻ ഫൈനലിൽ, ചൈനയുടെ രണ്ടാം സീഡ് ഷി യു ക്വിയെ നേരിടും.

Related Stories

No stories found.
Metro Australia
maustralia.com.au