ബെംഗളൂരുവിൽ ഓസ്‌ട്രേലിയൻ കോൺസുലേറ്റ് ജനറൽ തുറന്നു; UNSW സിഡ്നി ക്യാമ്പസും പ്രവർത്തനമാരംഭിച്ചു

വ്യാപാരാഭിവൃദ്ധി, ഗവേഷണം, സാങ്കേതിക നവീകരണം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഈ ഓഫീസ് സഹായിക്കുമെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
australia flag
ABC News
Published on

ബെംഗളൂരു: കർണാടകയുമായുള്ള വ്യാപാര, വിദ്യാഭ്യാസ, സാങ്കേതിക പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയ ബെംഗളൂരുവിൽ പുതിയ കോൺസുലേറ്റ് ജനറൽ (Consulate-General) ഓഫീസ് തുറന്നു. വ്യാപാരാഭിവൃദ്ധി, ഗവേഷണം, സാങ്കേതിക നവീകരണം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഈ ഓഫീസ് സഹായിക്കുമെന്ന് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

ഇതോടൊപ്പം ആഗോളതലത്തിൽ മുൻനിരയിലുള്ള ഓസ്‌ട്രേലിയയിലെ 'യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ൽസ്' (UNSW Sydney) തങ്ങളുടെ പുതിയ ക്യാമ്പസും ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. ഓസ്‌ട്രേലിയൻ ക്യാമ്പസിലെ അതേ പാഠ്യപദ്ധതിയും പഠനരീതിയും പിന്തുടരുന്ന UNSW ക്യാമ്പസിൽ ബിസിനസ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് തുടക്കത്തിൽ 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം നൽകും. കർണാടകയിൽ പ്രവർത്തനമാരംഭിക്കുന്ന ആറാമത്തെ വിദേശ സർവ്വകലാശാലയാണിത്. 40-ലധികം ഓസ്‌ട്രേലിയൻ കമ്പനികളും വിക്ടോറിയ, ക്വീൻസ്‌ലാന്റ് സംസ്ഥാനങ്ങളുടെ ട്രേഡ് ഓഫീസുകളും നിലവിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്.

Metro Australia
maustralia.com.au