മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി ആലപ്പുഴക്കാരി കെസിയ ലിസ് മെജോ

]വരാനിരിക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകവേദിയിൽ തിളങ്ങാൻ പോകുന്നത് ഈ മലയാളി മിടുക്കിയാണ്.
മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടി ആലപ്പുഴക്കാരി കെസിയ
കെസിയ നിയമവിദ്യാർത്ഥിനിയാണ്.
Published on

ജയ്പൂരിൽ വെച്ചു നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 53 സുന്ദരിമാരെ പിന്നിലാക്കിയാണ് മാവേലിക്കര സ്വദേശിയായ ഈ 19 കാരി രാജ്യത്തിന്റെ സൗന്ദര്യറാണിപ്പട്ടം ചൂടിയത്. വരാനിരിക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകവേദിയിൽ തിളങ്ങാൻ പോകുന്നത് ഈ മലയാളി മിടുക്കിയാണ്. നിയമവിദ്യാർത്ഥിനി കൂടിയായ കെസിയയുടെ ഈ വിജയത്തിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വലിയൊരു പോരാട്ടകഥയുണ്ട്.

മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടി ആലപ്പുഴക്കാരി കെസിയ
നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ റണ്ണറപ്പായിരുന്നു.

കൗമാരപ്രായത്തിൽ സ്വന്തം ഇരുണ്ട ചർമ്മത്തിന്റെ പേരിലും പരസ്യങ്ങൾ സൃഷ്ടിച്ച സങ്കല്പങ്ങളുടെ പേരിലും അരക്ഷിതാവസ്ഥ തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ പെൺകുട്ടിക്ക്. ഫിൽട്ടറുകളില്ലാതെ ഒരു ചിത്രം പോലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ മടിച്ചിരുന്നിടത്തു നിന്നാണ് തന്റെ സ്വത്വത്തെ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് അവൾ മുന്നോട്ടുവന്നത്. നേരത്തെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ റണ്ണറപ്പായപ്പോൾ ഉണ്ടായ നിരാശയിൽ തളരാതെ, കൂടുതൽ കരുത്തോടെ പൊരുതിയാണ് കെസിയ ഈ വർഷം മിസ് യൂണിവേഴ്സ് കേരള കിരീടവും ഇപ്പോൾ മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടവും സ്വന്തമാക്കിയത്. തോൽവികളിൽ പതറാതെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചാൽ ഏതൊരു കൊടുമുടിയും കീഴടക്കാമെന്ന് തെളിയിച്ച കെസിയയ്ക്ക് അഭിനന്ദനങ്ങൾ!

Metro Australia
maustralia.com.au