കേരളപ്പിറവി ആഘോഷം 2026: ‘ഏഴുപതിന്റെ നിറവിൽ നമ്മുടെ കേരളം’ പരിപാടിയുമായി വേൾഡ് മലയാളി കൗൺസിൽ

ചലച്ചിത്ര സംവിധായകൻ കമൽ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ റഫീഖ് അഹമ്മദ് എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളാകും.
ഏഴുപതിന്റെ നിറവിൽ: കേരളപ്പിറവി 2026 ആഘോഷം സിഡ്‌നിയിൽ
നവംബർ ഒന്നിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30-നും സിഡ്‌നി സമയം വൈകിട്ട് ആറിനുമാണ് പരിപാടി. (Supplied)
Published on: 

സിഡ്‌നി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ ഓസ്‌ട്രേലിയ എൻഎസ്ഡബ്ല്യു ഇൻക്. സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷം 2026 നവംബർ ഒന്നിന് നടക്കും. ‘ഏഴുപതിന്റെ നിറവിൽ നമ്മുടെ കേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും സാമൂഹിക മുന്നേറ്റങ്ങളും പ്രവാസി മലയാളികളുടെ പങ്കാളിത്തവും ചർച്ചയാകും.

1956-ൽ കേരളം രൂപീകൃതമായതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ ഒന്നിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30-നും സിഡ്‌നി സമയം വൈകിട്ട് ആറിനുമാണ് പരിപാടി. ഓൺലൈൻ വെബിനാറായാണ് ആഘോഷം നടത്തുന്നത്. ചലച്ചിത്ര സംവിധായകൻ കമൽ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ റഫീഖ് അഹമ്മദ് എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളാകും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി അസ്സം ബഷീറിനെ +61 478 333 786 എന്ന നമ്പറിലും കിരൺ ജിനിനെ +61 435 727 693 എന്ന നമ്പറിലും ബന്ധപ്പെടാം. രജിസ്റ്റർ ചെയ്യുന്നവർക്ക് വെബിനാറിന്റെ ലിങ്ക് പിന്നീട് അയച്ചുനൽകുമെന്ന് സംഘാടകർ അറിയിച്ചു.

Metro Australia
maustralia.com.au