സിഡ്‌നിയിൽ 'പെൻറിത്ത് വള്ളംകളി' ഓഗസ്റ്റ് 1ന്

രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ നീളുന്ന പരിപാടിയിൽ വള്ളംകളിക്കൊപ്പം കേരളീയ കലാരൂപങ്ങൾ, ചെണ്ടമേളം, സംഗീത പരിപാടികൾ, ഡിജെ ഷോ, വടംവലി തുടങ്ങിയവയും അരങ്ങേറും.
സിഡ്‌നിയിൽ 'പെൻറിത്ത് വള്ളംകളി' ഓഗസ്റ്റ് 1ന്
(Supplied)
Published on

സിഡ്‌നി: കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകമായ വള്ളംകളി ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ആഘോഷമാക്കാൻ ഒരുങ്ങുന്നു. Signature 4 Events സംഘടിപ്പിക്കുന്ന 'Penrith Vallam Kali 2026' ഓഗസ്റ്റ് 1-ന് (ശനിയാഴ്ച) Sydney International Regatta Centre, Penrith-ൽ നടക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ നീളുന്ന പരിപാടിയിൽ വള്ളംകളിക്കൊപ്പം കേരളീയ കലാരൂപങ്ങൾ, ചെണ്ടമേളം, സംഗീത പരിപാടികൾ, ഡിജെ ഷോ, വടംവലി തുടങ്ങിയവയും അരങ്ങേറും. ചൈനീസ് ഡ്രാഗൺ, ലയൺ ഡാൻസ്, ജെറ്റ്‌പാക്ക് സ്റ്റണ്ട് ഷോ എന്നിവയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

കുടുംബങ്ങൾക്കായി ഭക്ഷണ സ്റ്റാളുകൾ, ഷോപ്പിംഗ് സൗകര്യങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, സമ്മാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ സംസ്കാരവും കായിക പാരമ്പര്യവും ബഹുസാംസ്കാരിക സമൂഹവുമായി പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

"One Rhythm. One Race. One Community. Stronger Together" എന്ന സന്ദേശമാണ് പരിപാടിയുടെ പ്രമേയം. സിഡ്‌നിയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളെയും മറ്റ് സമൂഹാംഗങ്ങളെയും വൻ തോതിൽ പങ്കെടുപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക-കായിക ആഘോഷങ്ങളിലൊന്നായി ഇത്തവണത്തെ പെൻറിത്ത് വള്ളംകളി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Metro Australia
maustralia.com.au