ഇപ്‌സ്‌വിച്ചിൽ സംഗീതവിരുന്നൊരുക്കാൻ റിമി ടോമി എത്തുന്നു; ലൈവ് മ്യൂസിക്കൽ കോൺസെർട്ട് ജൂലൈ രണ്ടിന്

2026 ജൂലൈ 2-ന് ഇപ്‌സ്‌വിച്ചിലെ റിപ്‌ലിയിലുള്ള സിറ്റി ഹോപ്പ് ചർച്ച് ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.
Rimi Tomy
Rimi Tomy
Published on

ഇപ്‌സ്‌വിച്ച്: പ്രശസ്ത പിന്നണി ഗായികയും സ്റ്റേജ് പെർഫോമറുമായ റിമി ടോമി ഇപ്‌സ്‌വിച്ചിലെ മലയാളി പ്രവാസികൾക്കായി സംഗീതവിരുന്നൊരുക്കാൻ എത്തുന്നു. 'ലൈം ലൈറ്റ് ഇവന്റ്സ് ഓസ്‌ട്രേലിയ'യുമായി ചേർന്ന് പ്രമുഖ പ്രവാസി ഇവന്റ് മാനേജ്മെന്റ് കമ്പനിയായ 'ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്' (Heartbeats & Talkwood Events PTY LTD) ആണ് ഈ മെഗാ ലൈവ് മ്യൂസിക്കൽ കോൺസെർട്ട് ഒരുക്കുന്നത്. 2026 ജൂലൈ 2-ന് ഇപ്‌സ്‌വിച്ചിലെ റിപ്‌ലിയിലുള്ള സിറ്റി ഹോപ്പ് ചർച്ച് ഹാളിലാണ് പരിപാടി അരങ്ങേറുന്നത്.

ഓസ്‌ട്രേലിയൻ മലയാളി പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് ഗുണനിലവാരമുള്ള വൻകിട ഷോകൾ മാത്രം അവതരിപ്പിക്കുന്ന 'ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ്' 2014 മുതലാണ് ഓസ്‌ട്രേലിയയിൽ തങ്ങളുടെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മുൻവർഷങ്ങളിൽ തൈക്കൂടം ബ്രിഡ്ജ്, രമേഷ് പിഷാരടിയും ധർമ്മജനും ചേർന്നൊരുക്കിയ 'ജോക്ക് ആൻഡ് ജിൽ', പാഷാണം ഷാജി-റോമ ഷോ, ജയറാം ഷോ, സ്റ്റീഫൻ ദേവസ്സി ഷോ തുടങ്ങി നിരവധി സൂപ്പർഹിറ്റ് പരിപാടികളാണ് ഇവർ പ്രവാസികൾക്കായി ഓസ്‌ട്രേലിയയിലെത്തിച്ചത്.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷവും ഈ വർഷവുമായി റിമി ടോമിയെ മാത്രം അണിനിരത്തി 23 വേദികളിലാണ് ഇവർ വിജയകരമായി ഷോകൾ പൂർത്തിയാക്കിയത്. രണ്ട് വർഷത്തിനിടെ ഒരു മലയാളി ആർട്ടിസ്റ്റിനെ വെച്ച് ഇത്രയധികം സ്റ്റേജുകൾ ചെയ്യുകയെന്നത് തങ്ങൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന അഭിമാന നേട്ടമാണെന്ന് സംഘാടകർ വ്യക്തമാക്കുന്നു. വരും കാലങ്ങളിലും പ്രേക്ഷകർക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്നതും അവർക്കിഷ്ടപ്പെടുന്നതുമായ മികച്ച കലാവിരുന്നുകളുമായി മുന്നോട്ട് പോകാനാണ് ഹാർട്ട്ബീറ്റ്സ് ആൻഡ് ടോക്‌വുഡ് ഇവന്റ്സ് ലക്ഷ്യമിടുന്നത്.

'നഴ്സസ് ജോബ് & വിസ ഓസ്‌ട്രേലിയ' (YESTE) ടൈറ്റിൽ സ്പോൺസറാകുന്ന പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ 'റിയൽ വേ എഡ്ജ്' (Real Way Edge) ആണ്. 'പ്രൈംലെൻഡ്' (Primelend) ആണ് പരിപാടി പവർ ചെയ്യുന്നത്. കൂടാതെ ഫ്യൂച്ചർ ലോൺസ് (ഡയമണ്ട് സ്പോൺസർ), വിശ്വാസ് കാറ്ററിംഗ്, എലൈറ്റ് ലോൺസ് (ഗോൾഡ് സ്പോൺസർമാർ), ഹോളിഡാസിൽ ട്രാവൽ കമ്പനി (ട്രാവൽ പാർട്ണർ) എന്നിവരും പങ്കാളികളാകുന്നു. കൂടുതൽ വിവരങ്ങൾക്ക് റോബിൻ ജോസ് (0469 885 011), നിഷാദ് ജോയ് (0469 729 812) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Metro Australia
maustralia.com.au