കെസിഎ പെർത്തിന് പുതിയ നേതൃത്വം

പ്രസിഡൻ്റായി ഐപ്പ് ചുണ്ടമണ്ണിലിനേയും വൈസ് പ്രസിഡന്റായി ഷാനിലിനേയും തെരഞ്ഞെടുത്തു.
കെസിഎ പെർത്തിന് പുതിയ നേതൃത്വം
(Supplied)
Published on

‌കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയക്ക് (KCA PERTH) പുതിയ നേതൃത്വം. പ്രസിഡൻ്റായി ഐപ്പ് ചുണ്ടമണ്ണിലിനേയും വൈസ് പ്രസിഡന്റായി ഷാനിലിനേയും തെരഞ്ഞെടുത്തു. ജെയിംസ് ജോസഫ് സെക്രട്ടറി സ്ഥാനത്തും ലീനസ് ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിക്കും. ശബരീഷ് എടവനയെ ട്രഷററായും ആർട്സ് കോ-ഓർഡിനേറ്റർമാരായി വിജു ഡേവിസിനേയും ശ്രീകാന്തിനേയും തെരഞ്ഞെടുത്തു. പ്രഭീഷും ഷിജിത്തുമാണ് സ്പോർട്സ് കോ-ഓർഡിനേറ്റർമാർ. ശ്രീദത്ത്, അഭിലാഷ്, സുഭാഷ്, ശ്രീജിത്ത്, ശ്രീജേഷ്, അരുൺ സെബാസ്റ്റ്യൻ, സച്ചിത്രൻ, ജിതേഷ് രാജ്, അനീഷ്, ബൈജു തോണക്കര, സഫിൽ, ജിതേഷ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

Metro Australia
maustralia.com.au