ടിക്കറ്റ് വിൽപ്പന കുറവ്; സിഡ്നിയിലെ 'Waitress' മ്യൂസിക്കൽ ഷോകൾ റദ്ദാക്കി

ബ്രിസ്ബേൻ, മെൽബൺ പര്യടനങ്ങൾക്ക് ശേഷം സിഡ്നിയിലെത്താനിരുന്ന ഷോയുടെ അവസാന പ്രദർശനം ഇനി ജൂലൈ 19-ന് മെൽബണിൽ നടക്കും.
ടിക്കറ്റ് വിൽപ്പന കുറവ്; സിഡ്നിയിലെ 'Waitress'  ഷോകൾ റദ്ദാക്കി
(Jeff Bubsy)
Published on

ഓസ്ട്രേലിയയിൽ അരങ്ങേറുന്ന ജനപ്രിയ മ്യൂസിക്കൽ 'Waitress'-ന്റെ സിഡ്നി ഷോകൾ ടിക്കറ്റ് വിൽപ്പന കുറവിനെ തുടർന്ന് റദ്ദാക്കി. ഈ വർഷം ഓഗസ്റ്റ് 1 മുതൽ Sydney Lyric Theatre- ൽ സം​ഗീത നാടകത്തിന്റെ ഷോ ആരംഭിക്കാനിരുന്നതായിരുന്നു. എന്നാൽ ബ്രിസ്ബേൻ, മെൽബൺ പര്യടനങ്ങൾക്ക് ശേഷം സിഡ്നിയിലെത്താനിരുന്ന ഷോയുടെ അവസാന പ്രദർശനം ഇനി ജൂലൈ 19-ന് മെൽബണിൽ നടക്കും.

പ്രോഡക്ഷൻ കമ്പനിയായ Crossroads Live Australia യുടെ ചീഫ് എക്സിക്യൂട്ടീവ് ജോൺ ഫ്രോസ്റ്റ്, തീരുമാനം എളുപ്പത്തിൽ എടുത്തതല്ലെന്ന് വ്യക്തമാക്കി. നിലവിലെ സാമ്പത്തിക പ്രതിസന്ധി ലൈവ് വിനോദമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും, പ്രേക്ഷകരുടെ താൽപര്യം നിലനിന്നിരുന്നെങ്കിലും ടിക്കറ്റ് വിൽപ്പനയും ബോക്സ് ഓഫീസ് വരുമാനവും നിർമാണച്ചെലവ് വഹിക്കാൻ പര്യാപ്തമായില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യൂസിക്കലിൽ പ്രധാന കഥാപാത്രമായ ജെന്ന ഹണ്ടേഴ്സൺ ആയി അഭിനയിക്കുന്ന നടി നതാലി ബാസ്സിങ്ത്വെയ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഡോ. പോമാറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോബ് മിൽസ് ഇൻസ്റ്റഗ്രാമിൽ വാർത്ത പങ്കുവെച്ച്, "ഓ ഷിറ്റ്... ഇനി നിങ്ങൾ ഈ ഷോ കാണാൻ വരൂ, ഞാൻ ഒരു ജോലി അന്വേഷിക്കട്ടെ" എന്ന് തമാശരൂപത്തിൽ കുറിച്ചു.

അതേസമയം ഗർഭിണിയായ പൈ നിർമ്മാതാവായ ജെന്ന, ദുരുപയോഗം നിറഞ്ഞ വിവാഹജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ പൈ ബേക്കിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതും, പുതിയ പ്രസവവിദഗ്ധനുമായുള്ള ബന്ധവുമാണ് 'Waitress' മ്യൂസിക്കലിന്റെ പ്രമേയം. ടോണി അവാർഡിന് നാമനിർദേശം ലഭിച്ച ഈ സംഗീതനാടകം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഈ മാസം ആദ്യം നതാലി ബാസ്സിങ്ത്വെയ്റ്റ്, ഇത് തന്റെ അവസാന സ്റ്റേജ് ഷോയാകുമെന്ന് പറഞ്ഞിരുന്നു. "ഈ ഷോയോടെ വേദിയോട് വിടപറയാൻ കഴിഞ്ഞാൽ ഞാൻ വളരെ സന്തോഷവതിയാകും," എന്നായിരുന്നു അവരുടെ പ്രതികരണം.

Metro Australia
maustralia.com.au