സിഡ്നിയിൽ ‘Gather & Glow’ ഫെസ്റ്റീവ് പോപ്പ്-അപ്പ് മാർക്കറ്റ് ഒക്ടോബർ 11ന്

ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 7 വരെ പരമാറ്റയിലെ ക്ലബ് പരമാറ്റ, ലെവൽ 1ലാണ് പരിപാടി.
‘Gather & Glow’ ഫെസ്റ്റീവ് പോപ്പ്-അപ്പ് മാർക്കറ്റ് ഒക്ടോബർ 11ന്
(Supplied)
Published on: 

സിഡ്നി: പ്രാദേശിക സംരംഭകരെയും സമൂഹത്തെയും ഒരുമിപ്പിച്ച് സിഡ്നിയിൽ ‘Gather & Glow’ ഫെസ്റ്റീവ് പോപ്പ്-അപ്പ് മാർക്കറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 7 വരെ പരമാറ്റയിലെ ക്ലബ് പരമാറ്റ, ലെവൽ 1ലാണ് പരിപാടി. പ്രാദേശിക ബിസിനസുകളിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും ചെറുകിട സംരംഭകരെ പിന്തുണയ്ക്കാനും സന്ദർശകർക്ക് അവസരമുണ്ടാകും. ഷോപ്പിങ്, സംഗീതം, വിനോദ പരിപാടികൾ, ഭക്ഷണം, സാമൂഹിക ഒത്തുചേരൽ എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.

ഫെസ്റ്റീവ് അലങ്കാരങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, സമ്മാനങ്ങൾ, വെൽനെസ് ഉൽപ്പന്നങ്ങൾ, ഹോം സ്റ്റൈലിങ് ഉൽപ്പന്നങ്ങൾ, വിവിധ ഭക്ഷണ വിഭവങ്ങൾ എന്നിവ വിപണിയിൽ ലഭ്യമാകും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു ദിവസം ആസ്വദിക്കാനും പരിപാടി അവസരമൊരുക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശകർക്കായി സൗജന്യ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോൺസർഷിപ്പ്, സ്റ്റാൾ ബുക്കിംഗ്, മറ്റ് വിവരങ്ങൾ എന്നിവയ്ക്കായി ബന്ധപ്പെടുക: Vinti Anand: 0433 251 144, Malti Kumar: 0415 088 419.

Metro Australia
maustralia.com.au