

സിഡ്നി: കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പ്രകൃതി വൈവിധ്യവും പരിചയപ്പെടുത്തുന്ന ‘Icons of Kerala’ പ്രദർശനം മാക്സ് വെബർ ലൈബ്രറിയിൽ നടക്കുന്നു. ഓഗസ്റ്റ് 15 ന് തുടങ്ങിയ പ്രദർശനം ഈ മാസം 26 വരെയാണ് നടക്കുന്നത്.
നാഷണൽ ജിയോഗ്രഫിക് ‘50 Places of a Lifetime’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളം, പച്ചപ്പും തീരപ്രദേശങ്ങളും കായലുകളും പ്രകൃതി വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായ കേരളത്തെക്കുറിച്ചുള്ള വിവിധ സാംസ്കാരിക കാഴ്ചകളും വിവരങ്ങളും പരിചയപ്പെടുത്തുന്ന പ്രദർശനമാണിത്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലേക്ക് ഒരു നേർക്കാഴ്ച നൽകുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായാണ് ‘Icons of Kerala’ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംഘാടകരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രദർശന സമയം:
തിങ്കൾ–വെള്ളി: രാവിലെ 9.30 മുതൽ വൈകിട്ട് 7.45 വരെ
ശനി: രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
ഞായർ: ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ