ഓ.ഐ.സി.സി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം കാണാൻ വിപുലമായ ഒരുക്കം

ഓ.ഐ.സി.സി ഓസ്ട്രേലിയ ഒരുക്കുന്ന പ്രവചന മൽസരത്തിൽ ഇതുവരെ 1800 ഓളം പേർ വോട്ട് ചെയ്തിട്ടുണ്ട്. മെയ് 3 - ന് രാത്രി 11.59 വരെ നിങ്ങൾക്ക് വോട്ടുകൾ ചെയ്യാം.
മെൽബണിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം കാണാൻ വിപുലമായ ഒരുക്കം
ഗോൾഡൻ കാസ്സിലിലാണ് തത്സമയ പ്രദർശനം ഒരുക്കിയിട്ടുള്ളത്. (Supplied)
Published on

മെൽബൺ: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ ഫലപ്രഖ്യാപനം തത്സമയം കാണുന്നതിനായി ഓ.ഐ.സി.സി ഓസ്‌ട്രേലിയയിലുടനീളം വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ അതത് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓ.ഐ.സി.സി ഓസ്ട്രേലിയ ഒരുക്കുന്ന പ്രവചന മൽസരത്തിൽ ഇതുവരെ 1800 ഓളം പേർ വോട്ട് ചെയ്തിട്ടുണ്ട്. മെയ് 3 - ന് രാത്രി 11.59 വരെ നിങ്ങൾക്ക് വോട്ടുകൾ ചെയ്യാം. വോട്ട് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രവചന വിജയിക്ക് വിവിധ സംഘടനകളുടെ ഭാരവാഹികൾ സമ്മാനം നൽകും.

മെൽബണിൽ മെയ് 4-ന് ഉച്ചയ്ക്ക് 12-മണി മുതൽ ഹാംപ്‌റ്റൺ പാർക്കിലെ വിശാലമായ കൺവൻഷൻ സെൻറ്ററായ ഗോൾഡൻ കാസ്സിലിലാണ് തത്സമയ പ്രദർശനം ഒരുക്കിയിട്ടുള്ളത്. ബിഗ് സ്ക്രീനുകളിൽ ഫലങ്ങൾ കാണുന്നതിനൊപ്പം തനത് വിഭവ സമൃദ്ധമായ ഭക്ഷണവും ചർച്ചകളും ഉൾപ്പെടുത്തിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രവാസികൾക്കിടയിൽ ജനാധിപത്യ ബോധവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്. വിവിധ പാർട്ടികളെ പ്രധിനിധീകരിച്ചുത്തുള്ള ചർച്ചയും ഇതിനിടയിൽ നടക്കും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ജോസ്. എം. ജോർജ് ( 0401955965), മോൺസി വി. ജോർജ് (0434 774 243), സാമുവൽ ജോൺ (0425 174 794 )എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും സീറ്റുകൾ ബുക്ക് ചെയ്യാത്തവർ ബുക്ക്കാ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Metro Australia
maustralia.com.au