

സിഡ്നി: അമല കമ്യൂണിക്കേഷന്‍സിന്റെ 39-ാമത് നാടക പ്രൊഡക്ഷനായ 'മറിയം – മദർ ഓഫ് ഗോഡ്' (Mariyam – Mother of God) എന്ന ബൈബിൾ നാടകം ഒക്ടോബർ 23 വെള്ളിയാഴ്ച സിഡ്നിയിൽ അരങ്ങേറുന്നു. കാംബൽടൗൺ സെന്റ് തോമസ് സിറോ-മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ കാംഡൻ സിവിക് സെന്ററിൽ (Camden Civic Centre) വെച്ച് വൈകുന്നേരം 6:30-നാണ് നാടകം ആരംഭിക്കുന്നത്.
പരിശുദ്ധ ദൈവമാതാവിന്റെ വിശ്വാസവും ദൈവകൃപയും സമർപ്പണവും നിറഞ്ഞ ജീവിതകഥ തത്സമയം വേദിയിൽ എത്തിക്കുന്ന ഈ നാടകം കുടുംബങ്ങൾക്കും വിശ്വാസസമൂഹത്തിനും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ദൃശ്യവിരുന്നായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്:
ടിക്കറ്റ് അന്വേഷണങ്ങൾക്ക്: ബോബൻ (0470 238 891), ഷിൻസ് (0447 668 289), ഷാജി (0470 600 827), മെൽബിൻ (0433 606 577)
ബുക്കിംഗ് സഹായങ്ങൾക്ക്: 0451 969 772 / abhiausjb@gmail.com