

സിഡ്നി: ഡിസംബർ 31-നും ജനുവരി 1-നും വേണ്ടിയുള്ള പദ്ധതികൾ ഒരുക്കുന്നവർക്കായി കാലാവസ്ഥാ വകുപ്പായ ബ്യൂറോ ഓഫ് മീറ്റിയോറോളജി (BoM) പുതുക്കിയ പ്രവചനങ്ങൾ പുറത്തുവിട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളം പുതുവത്സരാഘോഷങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ തലസ്ഥാന നഗരങ്ങളിലും ഇരുദിവസവും വരണ്ടതും കൂടുതലും സൂര്യപ്രകാശമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എല്ലാ തലസ്ഥാന നഗരങ്ങളിലും പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും
ന്യൂ ഇയർ ഈവ് (ഡിസംബർ 31) കാലാവസ്ഥ
സിഡ്നി:
മിക്കവാറും സൂര്യപ്രകാശമുള്ള ദിവസം. മഴയ്ക്ക് ചെറിയ സാധ്യത. പരമാവധി താപനില 27°C.
മെൽബൺ:
രാവിലെ അല്പം മഴയ്ക്ക് സാധ്യതയുള്ള മേഘാവൃതമായ കാലാവസ്ഥ. വൈകുന്നേരത്തോടെ തെളിഞ്ഞ കാലാവസ്ഥ. 20°C.
ബ്രിസ്‌ബേൻ:
മിക്കവാറും സൂര്യപ്രകാശമുള്ളതും ചൂടേറിയതുമായ ദിവസം. 32°C.
പെർത്ത്:
രാജ്യത്തിലെ ഏറ്റവും ചൂടേറിയ നഗരമായി പർത്ത്. പൂർണ്ണമായും സൂര്യപ്രകാശമുള്ള ദിവസം. 34°C.
അഡിലെയ്ഡ്:
മഴയില്ലാത്ത ചൂടുള്ള ദിവസം. 26°C.
ഹോബാർട്ട്:
ന്യൂ ഇയർ ഈവിൽ രാജ്യത്തെ ഏറ്റവും തണുത്ത തലസ്ഥാന നഗരം. മിക്കവാറും സൂര്യപ്രകാശം. 19°C.
കാൻബറ:
25 ശതമാനം മഴയ്ക്കും ഇടിമിന്നലിനും സാധ്യത. 30°C.
ഡാർവിൻ:
മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. 33°C.
ന്യൂ ഇയർ ഡേ (ജനുവരി 1) കാലാവസ്ഥ
സിഡ്നി:
മേഘാവൃതമായ ദിവസം. ചെറിയ മഴയ്ക്ക് സാധ്യത. 25°C.
മെൽബൺ:
ഭാഗികമായി മേഘാവൃതം. മഴയ്ക്ക് സാധ്യത കുറവ്. 25°C.
ബ്രിസ്‌ബേൻ:
ഭാഗികമായി മേഘാവൃതം. ചെറിയ മഴയ്ക്ക് സാധ്യത. 29°C.
പെർത്ത്:
വെയിലും ചൂടും തുടരുന്ന ദിവസം. 35°C.
അഡിലെയ്ഡ്:
മിക്കവാറും സൂര്യപ്രകാശമുള്ള ദിവസം. ചെറിയ മഴയ്ക്ക് സാധ്യത. 30°C.
ഹോബാർട്ട്:
വരണ്ട ദിവസം. കിഴക്കൻ കാറ്റ് വീശും. 22°C.
കാൻബറ:
മേഘാവൃതം. ചെറിയ മഴയ്ക്ക് സാധ്യത. 25°C.
ഡാർവിൻ:
മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യത. 33°C.