ന്യൂ ഇയർ 2026: ആഘോഷങ്ങളുമായി സിഡ്നി, ടിക്കറ്റില്ലെങ്കിലും ഉഗ്രന്‍ വെടിക്കെട്ട് കാണാം

എന്നാൽ ഡിസംബർ 14-ലെ ബോണ്ടി ബീച്ച് ആക്രമണത്തെ തുടർന്ന് ചില പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
സിഡ്നിയിലെ പുതുവർഷാഘോഷം
സിഡ്നിയിലെ പുതുവർഷാഘോഷംMax Herr/ Unsplash
Published on

സിഡ്നിയിലെ പുതുവത്സരാഘോഷങ്ങൾ ഇത്തവണ ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലുടനീളം നടക്കുന്ന പരിപാടികളിൽ ശക്തമായ പൊലീസ് സാന്നിധ്യം ഉണ്ടാകും.

പുതുവത്സര രാവിൽ സിഡ്നി ഹാർബറിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. അർധരാത്രിയിൽ 12 മിനിറ്റ് ദൈർഘ്യമുള്ള ഫയർവര്‍ക്ക് പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. പരമാറ്റ, കൂജി, മാൻലി, ലിവർപൂൾ എന്നിവിടങ്ങളിലെ ആകാശവും നിറയുന്നതായിരിക്കും. എന്നാൽ ഡിസംബർ 14-ലെ ബോണ്ടി ബീച്ച് ആക്രമണത്തെ തുടർന്ന് ചില പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

സിഡ്നി ഹാർബറിൽ ആദ്യ പ്രദർശനം രാത്രി 9ന് ആരംഭിക്കും. ഇത് ആദിവാസി കലാകാരന്മാർ അവതരിപ്പിക്കുന്നതാണ്. അർധരാത്രിയിലെ പ്രധാന പ്രദർശനം സിഡ്നി ഹാർബർ ബ്രിഡ്ജ്, ഓപ്പറ ഹൗസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നായിരിക്കും.

Also Read
ഓസ്ട്രേലിയ: താൽക്കാലിക റെസിഡൻസ് ട്രാൻസിഷൻ വിസ നിയമങ്ങളിൽ ഭേദഗതി
സിഡ്നിയിലെ പുതുവർഷാഘോഷം

മികച്ച കാഴ്ചാ കേന്ദ്രങ്ങൾ

ഓപ്പറ ഹൗസ് ഫോർകോർട്ട് ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിൽ ഒന്നാണെങ്കിലും ടിക്കറ്റുകൾ ലഭ്യമല്ല. ബരംഗാരൂ റിസർവ് ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന സ്ഥലമാണ്, എന്നാൽ നേരത്തെ എത്തുന്നത് ഉചിതം. ഹിക്സൺ റോഡ് റിസർവ്, റോയൽ ബോട്ടാനിക് ഗാർഡൻ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും സൗജന്യമായി കാണാൻ സൗകര്യമുണ്ട്. ചില സ്ഥലങ്ങളിൽ ബാഗ് പരിശോധന ഉണ്ടാകും

ഗതാഗത ക്രമീകരണങ്ങൾ

പുതുവത്സര രാത്രിയിൽ പൊതുഗതാഗത സംവിധാനത്തിൽ ആയിരക്കണക്കിന് അധിക സർവീസുകൾ ഉണ്ടാകും. ട്രെയിനുകളും മെട്രോ സർവീസുകളും രാത്രി മുഴുവൻ പ്രവർത്തിക്കും. വൈകുന്നേരം മുതൽ ഫെറി സർവീസുകൾ പരിമിതമാകും. സർക്യുലർ ക്വേയ് ഭാഗത്തേക്ക് ഉച്ചയ്ക്ക് ശേഷം നേരിട്ടുള്ള ഗതാഗതം ഉണ്ടായിരിക്കില്ല.

റോഡ് നിയന്ത്രണങ്ങൾ

CBD മേഖലയിൽ ഉച്ചയ്ക്ക് 12 മുതൽ റോഡുകൾ അടയ്ക്കും. നോർത്ത് സിഡ്നിയിൽ 3 മുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും. വാഹനമോടിക്കുന്നവർ ലൈവ് ട്രാഫിക് NSW പരിശോധിക്കണമെന്ന് നിർദ്ദേശം.

Related Stories

No stories found.
Metro Australia
maustralia.com.au