ചരിത്രത്തിൽ ആദ്യം; തിമിംഗലം പ്രസവിക്കുന്ന ദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തി ഓസ്‌ട്രേലിയൻ ഗവേഷകർ

ഓസ്‌ട്രേലിയൻ തിമിംഗല സംരക്ഷണ സംഘടനയായ 'ഓർക്ക'യുടെ (ORRCA) ഡ്രോൺ പൈലറ്റ് അലക്സ് ഫോറസ്റ്റാണ് (Alex Forrest) ഈ ദൃശ്യങ്ങൾ പകർത്തിയത്.
(ORRCA)/dpa
(ORRCA)/dpadrone films humpback whale giving birth o
Published on

സിഡ്‌നി: കടലിൽ ഹമ്പ്ബാക്ക് തിമിംഗലം (Humpback whale) പ്രസവിക്കുന്നതിന്റെ അപൂർവ്വ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറയിൽ പകർത്തി ഓസ്‌ട്രേലിയൻ ഗവേഷകർ. ലോകത്തിലാദ്യമായാണ് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് തിമിംഗലം പ്രസവിക്കുന്ന ദൃശ്യങ്ങൾ പകരർത്തുന്നത്. ന്യൂ സൗത്ത് വെയ്ൽസിലെ ക്വീൻസ്ക്ലിഫ് (Kingscliff) തീരത്തിന് സമീപമാണ് ഗവേഷകരെയും പ്രകൃതി സ്നേഹികളെയും ഒരുപോലെ അമ്പരപ്പിച്ച ഈ അത്ഭുത കാഴ്ച ചിത്രീകരിച്ചത്.

ഓസ്‌ട്രേലിയൻ തിമിംഗല സംരക്ഷണ സംഘടനയായ 'ഓർക്ക'യുടെ (ORRCA) ഡ്രോൺ പൈലറ്റ് അലക്സ് ഫോറസ്റ്റാണ് (Alex Forrest) ഈ ദൃശ്യങ്ങൾ പകർത്തിയത്. കൂട്ടത്തിൽ നിന്നും മാറി പതുക്കെ നീന്തിയിരുന്ന പെൺ തിമിംഗലത്തിന് സമീപം ചുവന്ന നിറത്തിലുള്ള ദ്രാവകം പടരുന്നത് കണ്ടപ്പോൾ കടൽജീവി ആക്രമിച്ചതാണെന്നാണ് ഫോറസ്റ്റ് ആദ്യം കരുതിയത്. എന്നാൽ നിമിഷങ്ങൾക്കകം പുതുതായി ജനിച്ച തിമിംഗലക്കുട്ടി ശ്വാസമെടുക്കാനായി വെള്ളത്തിന് മുകളിലേക്ക് ഉയർന്നു വന്നതോടെയാണ് ഒരു ജീവന്റെ ജനനത്തിനാണ് താൻ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തണുപ്പുകാലത്ത് പ്രജനനത്തിനായി തെക്കൻ സമുദ്രത്തിൽ നിന്നും ചൂടുള്ള വടക്കൻ സമുദ്ര മേഖലകളിലേക്ക് തിമിംഗലങ്ങൾ സഞ്ചരിക്കുന്നതിനിടയിലാണ് ഈ അപൂർവ്വ നിമിഷം ക്യാമറയിലായത്.

Metro Australia
maustralia.com.au