
വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ് (WWE) ആരാധകരെ ആവേശത്തിലാക്കി പെർത്ത്. പ്രീമിയം ലൈവ് ഇവന്റ് ക്രൗൺ ജുവൽ എന്നു പേരിട്ടിരിക്കുന്ന വമ്പൻ ഷോയുടെ ഭാഗമായാണ് പ്രധാന ഡബ്യൂ ഡബ്ലൂ ഇ താരങ്ങൾ നഗരത്തിലെത്തിയത്,. ഇന്റർകോണ്ടിനെന്‍റൽ ചാമ്പ്യൻ സാമി സെയ്‌ൻ, ടാഗ് ടീം സ്പെഷ്യലിസ്റ്റ് ജിമ്മി ഉസോ, തുടങ്ങിയവരാണ് മെഗാ ഇവന്റിനായി എത്തിയ താരങ്ങൾ. ലക്ഷക്കണക്കിനാളുകൾ കാണാനാഗ്രഹിക്കുന്ന ഈ ഷോ നെറ്റ്ഫ്ലിക്സ് വഴി കാണാൻ സാധിക്കും.
ലോക ചാമ്പ്യൻ പദവി 17 തവണ കരസ്ഥമാക്കിയ ജോൺ സീനയാണ് ഷോയുടെ പ്രധാന ആകർഷണം. ജോൺ സീ- എ.ജെ. സ്റ്റൈൽസ് ക്ലാസിക് പോരാട്ടം ഇവിടെ വീണ്ടും കാണാനാവും. വിരമിക്കലിനൊരുങ്ങുന്ന ജോൺ സീനയുടെ ഓസ്‌ട്രേലിയയിലെ അവസാന മത്സരം കൂടിയായിരിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സിബിഡിയിലെ ഫോറെസ്റ്റ് പ്ലേസിൽ ഡബ്യൂ ഡബ്ലൂ ഇ താരങ്ങളായ ബ്രോൺസൺ റീഡ്, ഗ്രേസൺ വാലർ, റിയ റിപ്ലി, സെത്ത് റോളിൻസ് എന്നിവർ പങ്കെടുക്കുന്ന കിക്ക്-ഓഫ് ഇവന്റ് നടക്കും. പൊതുജനങ്ങൾക്കായി സൗജന്യമായാണ് ഈ മത്സരം നടക്കുന്നത്. അതോടൊപ്പം വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ മുറേ സ്ട്രീറ്റ് മാളിൽ എക്സ്ക്ലൂസീവ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ഡബ്യൂ ഡബ്ലൂ ഇ പോപ്പ്-അപ്പ് സൂപ്പർസ്റ്റോർ ഉണ്ടാകും സൂപ്പർസ്റ്റോർ പ്രവർത്തിക്കും.
ആർഎസി അരീറീനയിൽ വെള്ളിയാഴ്ച “ഫ്രൈഡേ നൈറ്റ് സ്മാക്ക്‌ഡൗൺ”, ശനിയാഴ്ച “ക്രൗൺ ജുവൽ: പെർത്ത്”, തുടർന്ന് തിങ്കളാഴ്ച “മണ്ടേ നൈറ്റ് റോ” എന്നിങ്ങനെ നാല് ദിവസങ്ങളിലായി മൂന്ന് ഇവന്റുകൾ നടക്കും.
ശനിയാഴ്ച പ്രധാന മത്സരത്തിൽ ഡബ്യൂ ഡബ്ലൂ ഇ അൺഡിസ്പ്യൂട്ടഡ് ചാമ്പ്യൻ കോഡി റോഡ്സ്, വേൾഡ് ഹെവി വെയ്റ്റ് ചാമ്പ്യൻ സെത്ത് റോളിൻസി നേരിടും.
ഓസ്‌ട്രേലിയൻ താരം ബ്രോൺസൺ റീഡ്, മുൻ ചാമ്പ്യൻ റോമൻ റെയിൻസിനെതിരെ “സ്ട്രീറ്റ് ഫൈറ്റ്” മത്സരത്തിൽ ഇറങ്ങും. സൗത്ത് ഓസ്‌ട്രേലിയയിലെ റിയ റിപ്ലിയും അയോ സ്കൈയുമാണ് മറ്റൊരു മത്സരത്തിൽ അസ്കയും കൈറി സെയ്‌നും അടങ്ങുന്ന കാബുക്കി വാരിയേഴ്സിനെ നേരിടുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 18,200 ൽ അധികം അന്തർസംസ്ഥാന സന്ദർശകരെ ആകർഷിച്ച WWE എലിമിനേഷൻ ചേംബർ: പെർത്ത് സംസ്ഥാനത്തിന് $36.2 മില്യൺ വരുമാനം നേടിക്കൊടുത്തിരുന്നു.