പബ്ലിക് സെക്ടർ ജീവനക്കാരുടെ കഴിവുകൾ ഉയർത്താൻ സ്കിൽസ് അക്കാദമി ആരംഭിക്കുന്നു

പബ്ലിക് സെക്ടർ ജീവനക്കാരുടെ അടിസ്ഥാന നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
Skills Academy  WA
Skills Academy Nubelson Fernandes/ unsplash
Published on

വെസ്റ്റേൺ ഓസ്ട്രേലിയയിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സ്കിൽസ് അക്കാദമികോഴ്സുകളുടെ നിർമാണപ്രവർത്തനം ആരംഭിക്കുന്നു.

പബ്ലിക് സെക്ടർ ജീവനക്കാരുടെ അടിസ്ഥാന നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുകയും ജോലികൾ, ആരോഗ്യം, ഭവനം തുടങ്ങിയ സർക്കാരിന്റെ പ്രധാന മുൻഗണനകളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Also Read
ക്വീൻസ്‌ലാൻഡിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 10.8% കുറഞ്ഞു
Skills Academy  WA

വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ പൊതുമേഖലയ്ക്ക് അനുയോജ്യമായ 120 പരിശീലന കോഴ്‌സുകളുടെ നിർമ്മാണം ആണ് ഈ ആഴ്ച അക്കാദമി ആരംഭിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയ രാജ്യത്തെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയായി തുടരണമെന്ന കുക്ക് സർക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനും ജോലികൾ, ആരോഗ്യം, ഭവന നിർമ്മാണം എന്നിവയുടെ പ്രധാന മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പദ്ധതി സഹായിക്കും.

20 ദശലക്ഷം ഡോളർ മൂല്യമുള്ള ഈ സ്കിൽസ് അക്കാദമി പദ്ധതി, ധനകാര്യ മാനേജ്മെന്റ്, കരാർ മേൽനോട്ടം, ഡിജിറ്റൽ, ഡാറ്റാ പ്രോസസ്സിംഗ്, പോളിസി ഡെവലപ്മെന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ഇതില് സ്‌കിൽസ് അക്കാദമി സ്ഥാപിക്കുന്നതിനായി കുക്ക് സർക്കാർ 20 മില്യൺ ഡോളർ നിക്ഷേപിച്ചു, അതിനുശേഷം ചെലവുകൾ പങ്കെടുക്കുന്ന 56 ഏജൻസികളുടെ നിലവിലുള്ള പരിശീലന ബജറ്റുകൾ വഴി കണ്ടെത്തും. പബ്ലിക് സെക്ടർ കമ്മീഷൻ ആണ് പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത്, KPMG ഓസ്ട്രേലിയയാണ് ലേണിംഗ് സർവീസ് ദാതാവ്. ആദ്യഘട്ട കോഴ്സുകൾ 2026-ലെ ആദ്യ പാദത്തിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

“സാങ്കേതിക മുന്നേറ്റങ്ങൾക്കും വ്യവസായ ആവശ്യങ്ങൾക്കും അനുസരിച്ച് മാറാനും വികസിക്കാനും കഴിയുന്ന പ്രാവീണ്യമുള്ള ജീവനക്കാരെ വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.” പ്രധാനമന്ത്രി റോജർ കുക്ക് പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au