

പെർത്ത്: തെരുവുകളിലൂടെ അലഞ്ഞുതിരിയുന്ന വളർത്തുപൂച്ചകളെ നിയന്ത്രിക്കാനും പ്രാദേശിക വന്യജീവികളെ സംരക്ഷിക്കാനുമായി കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രാദേശിക കൗൺസിലുകൾ ഒരുങ്ങുന്നു. ഉടമകളുടെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്ന പൂച്ചകൾക്ക് കൂച്ചുവിലങ്ങിടാൻ കൗൺസിലുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ ബിൽ പാർലമെന്റിന്റെ പരിഗണനയിലാണ്.
നിലവിൽ ചില പൊതുസ്ഥലങ്ങളിൽ പൂച്ചകളെ നിരോധിക്കാനും മൈക്രോചിപ്പിംഗ്, വന്ധ്യംകരണം എന്നിവ നിർബന്ധമാക്കാനും കൗൺസിലുകൾക്ക് അധികാരമുണ്ടെങ്കിലും, അവയുടെ സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ പ്രത്യേക പാർലമെന്ററി സമിതിയുടെ അനുമതി ആവശ്യമായിരുന്നു. പുതിയ പരിഷ്കാരങ്ങൾ പാസാകുന്നതോടെ വളർത്തുപൂച്ചകളെ ഉടമസ്ഥരുടെ വീട്ടുപരിസരത്ത് തന്നെ ഒതുക്കിനിർത്താനും , സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ രാത്രി കർഫ്യൂ ഏർപ്പെടുത്താനും കൗൺസിലുകൾക്ക് നേരിട്ട് അധികാരം ലഭിക്കും.
സിറ്റി ഓഫ് കാനിംഗ്, ബേസ്വാട്ടർ, ഷെയർ ഓഫ് പിംഗെല്ലി തുടങ്ങിയ കൗൺസിലുകൾ പുതിയ ബിൽ വരുന്നതോടെ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ഓസ്ട്രേലിയയിൽ പ്രതിവർഷം 323 ദശലക്ഷം തദ്ദേശീയ പക്ഷികളെയും സസ്തനികളെയും ഉരഗങ്ങളെയും പുറത്തുവിടുന്ന പൂച്ചകൾ വേട്ടയാടി കൊല്ലുന്നുണ്ടെന്നാണ് ബയോഡൈവേഴ്സിറ്റി കൗൺസിലിന്റെ കണക്ക്. എന്നാൽ പൂച്ചകളെ വീടിനുള്ളിൽ പൂട്ടിയിടുന്നത് പ്രായോഗികമല്ലെന്നും ഇത് പൂച്ചകളെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നും അനിമൽ ജസ്റ്റിസ് പാർട്ടി അഭിപ്രായപ്പെട്ടു. പാർലമെന്റിന്റെ അധോസഭ പാസാക്കിയ ബിൽ