ലിഥിയം-അയൺ ബാറ്ററി തീപിടുത്തം, കേസുകളിൽ വൻ വർധനവ്

2020 ൽ റിപ്പോർട്ട് ചെയ്തിട്ടുള്ല ബാറ്ററി തീപിടുത്തങ്ങളേക്കാൾ ഇരട്ടിയാണ് 2025 ഓഗസ്റ്റ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ
WA Lithium-Ion Battery Fires
വെസ്റ്റേൺ ഓസ്ട്രേലിയയിലെ ലിഥിയം അയേൺ ബാറ്ററി തീപിടുത്ത കേസുകളിൽ വൻ വർധനവ്.The Department of Fire and Emergency Services (DFES)
Published on

വെസ്റ്റേൺ ഓസ്ട്രേലിയയിലെ ലിഥിയം അയേൺ ബാറ്ററി തീപിടുത്ത കേസുകളിൽ വൻ വർധനവ്. 2020 ൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ബാറ്ററി തീപിടുത്തങ്ങളേക്കാൾ ഇരട്ടിയാണ് 2025 ഓഗസ്റ്റ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളെന്ന് എബിസി റിപ്പോർട്ട് ചെയ്തു. ആഴ്ചയിൽ ശരാശരി മൂന്ന് വീതം ലിഥിയം-അയൺ ബാറ്ററി പൊട്ടിത്തെറികൾ വീതം ഈ വർഷം 94 എണ്ണമാണ് ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പിൽ റിപ്പോർട്ട് ചെയ്തതെന്ന് കണക്കുകൾ പറയുന്നു. 2020 ൽ ആകെ ഫയല്‍ ചെയ്തത് 49 തീപിടുത്തങ്ങൾ മാത്രമാണ്.

Read More: ഏറ്റവും മനോഹരമായ രണ്ടാമത്തെ ലൈബ്രറി സൗത്ത് ഓസ്ട്രേലിയയിൽ

വെസ്റ്റേൺ ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത തീപിടുത്തങ്ങളിൽ മൂന്നിലൊന്ന് ഭാഗവും ചാർജ് ചെയ്യാത്തപ്പോൾ ഉപയോഗിച്ച ബാറ്ററികളാണെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ് പറഞ്ഞു.

ലാപ്‌ടോപ്പുകൾ, പവർ ബാങ്കുകൾ, പവർ ടൂളുകൾ തുടങ്ങിയ വീട്ടുപകരണങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുമാണ് തീപിടുത്തമുണ്ടായത്, ഇത് 19 എണ്ണമാണ്.

Read Also: മൃഗഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വിദ്യാർത്ഥികൾക്കിടയിൽ പദ്ധതി

തെർമൽ റൺവേഎന്ന് വിശേഷിപ്പിക്കപ്പെടുന്ന അപകടകരമായ അവസ്ഥയിലേക്ക് ബാറ്ററികൾ പ്രവേശിച്ചേക്കാമെന്നു പറഞ്ഞ ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ്, ഇതുകാരണം ബാറ്ററികൾ അമിതമായി ചൂടാകുകയോ പൊട്ടിത്തെറിക്കുകയോ വിഷവാതകം പുറപ്പെടുവിക്കുകയോ ചെയ്‌തേക്കാമെന്നും സൂചിപ്പിച്ചു. ഗുണനിലവാരമില്ലാത്തതും, കേടായതോ അല്ലെങ്കിൽ അമിതമായി ചാർജ് ചെയ്തതോ ആയ ഉൽപ്പന്നങ്ങൾ ബാറ്ററി തകരാറിന് കാരണമാകും. ആളുകൾ അവരുടെ ഉപകരണങ്ങൾ എത്ര സാധാരണമോ ചെറുതോ ആണെങ്കിലും അവ സൂക്ഷിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കമ്മീഷണർ ഡാരൻ ക്ലെം പറഞ്ഞു.

കൂടാതെ നിങ്ങളുടെ ലിഥിയം-അയൺ ബാറ്ററി ഉൽപ്പന്നങ്ങൾ എവിടെ സൂക്ഷിക്കുന്നു എന്നത് ശ്രദ്ധിക്കുക, കിടക്കകൾ, പരവതാനി അല്ലെങ്കിൽ സോഫകൾ പോലുള്ള കത്തുന്ന വസ്തുക്കളിൽ നിന്ന് അകലെ, ഒരു ഉറപ്പായ, കട്ടിയുശ്ശ പ്രതലത്തിൽ അവ ചാർജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

Metro Australia
maustralia.com.au