
ഈ വർഷത്തെ ലോക ടൂറിസം ദിനാഘോഷത്തിന്‍റെ ഭാഗമായി ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ടൂറിസം വെസ്റ്റേൺ ഓസ്‌ട്രേലിയയുമായി (TWA) പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യൻ സഞ്ചാരികളിൽ അടുത്ത അവധിക്കാല ലക്ഷ്യസ്ഥാനമായി വെസ്റ്റേൺ ഓസ്‌ട്രേലിയ പര്യവേക്ഷണം ചെയ്യാനുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്.
സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ വ്യത്യസ്തമായ ഒരു കാംപയിനാണ് ഒരുക്കിയിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഒരു മാർസുപിയൽ പക്ഷിയായ ക്വോക്കയാണ് ഈ കാമ്പെയ്‌നിന്റെ ഭാഗ്യചിഹ്നം. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ഡിജിറ്റൽ യാത്രാ ഭൂപടം പര്യവേക്ഷണം ചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന Find The Quokka -ക്വോക്കയെ കണ്ടെത്തുക എന്ന ചാലഞ്ച് ആപ്പിൽ ഉണ്ടായിരിക്കും.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഒരാൾക്ക് ടൂറിസം വെസ്റ്റേൺ ഓസ്‌ട്രേലിയ സ്പോൺസർ ചെയ്യുന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്കുള്ള രണ്ട് പേർക്കുള്ള റിട്ടേൺ ടിക്കറ്റുകൾ ലഭിക്കും. ഒക്ടോബർ 11 വരെയാണ് സ്വിഗ്ഗിിൽ കാമ്പെയ്‌ൻ ഉള്ളത്.
“വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിവേഗം വളരുന്നതുമായ സന്ദർശക വിപണികളിൽ ഒന്നാണ് ഇന്ത്യ. സ്വിഗ്ഗിയുമായി കൈകോർക്കുന്നതിലൂടെ, നമ്മുടെ സംസ്ഥാനത്തിന്റെ പ്രകൃതിദൃശ്യങ്ങളും സ്വാഗതാർഹമായ മനോഭാവവും പര്യവേക്ഷണം ചെയ്യാൻ കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ടൂറിസം വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ മാർക്കറ്റ്‌സ് & ഏവിയേഷൻ ഡയറക്ടർ ടോം അപ്‌സൺ പറഞ്ഞു.