
പെർത്ത്: പെർത്തിനും ബുസൽട്ടനും ഇടയിലുള്ള വിമാനസർവീസ് നിർത്തലാക്കൻ ക്വാണ്ടസ്. ജൂൺ 27 ന് ആരംഭിച്ച സർവീസ് യാത്രക്കാരുടെ കുറവിനെ തുടർന്നാണ് മൂന്ന് മാസത്തിന് ശേഷം നിർത്തിവയ്ക്കുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് ഉണ്ടായിരുന്നത്. പെർത്തിൽ നിന്ന് ബുസൽട്ടൺ മാർഗരറ്റ് റിവർ വിമാനത്താവളത്തിലേക്ക് പ്രതിവർഷം 15,000 ൽ അധികം ആളുകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
450 ഡോളർ റിട്ടേൺ യാത്രാ ചെലവ് വരുന്ന 45 മിനിറ്റ് സർവീസ് ടൂറിസം വളർത്തുമെന്ന് കരുതിയിരുന്നുവെങ്കിലും 20 ശതമാനത്തിൽ താഴെ ശേഷിയിലാണ് പ്രവർത്തിച്ചിരുന്നത്.
ഒക്ടോബർ ആറ് മുതൽ എയർലൈൻ പെർത്തിൽ നിന്ന് ബുസൽട്ടണിലേക്കുള്ള വിമാന സര്‍വീസുകൾ നിർത്തലാക്കും. എന്നാല്‍ പക്ഷേ ജെറ്റ്സ്റ്റാറിന്റെ സിഡ്നി, മെൽബൺ സർവീസുകൾ ബുസൽട്ടണിലേക്ക് തുടരുമെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.