ഓസ്‌ട്രേലിയയുടെ കുടിയേറ്റ നിരക്ക് ഇരട്ടിയായി, എത്തുന്നത് ദിവസേ 1,223 പേർ, വിമർശനം

എബിഎസ് കണക്കുകൾ അനുസരിച്ച് ജനസംഖ്യാ വളർച്ചയുടെ മൂന്നിൽ രണ്ട് ഭാഗവും കുടിയേറ്റം മൂലമാണ് സംഭവിക്കുന്നത്.
Australia’s migration
കണക്കുകൾ അനുസരിച്ച് ജനസംഖ്യാ വളർച്ചയുടെ മൂന്നിൽ രണ്ട് ഭാഗവും കുടിയേറ്റം മൂലമാണ് സംഭവിക്കുന്നത്Breno Assis/ Unsplash
Published on

സിഡ്നി: ഓസ്‌ട്രേലിയയുടെ കുടിയേറ്റ നിരക്ക് കൊവിഡ് മഹാമാരിക്ക് മുമ്പുള്ള തലത്തിന്റെ ഇരട്ടിയായി വർധിച്ചതായി പുതിയ കണക്കുകൾ. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എബിഎസ്) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, മാർച്ച് ക്വാർട്ടറിൽ 110,062 പുതിയ കുടിയേറ്റക്കാർ എത്തി. ഇത് പ്രതിദിനം 1,223 പേർ അല്ലെങ്കിൽ വർഷംതോറും ഏകദേശം 500,000 പേർ എന്ന കണക്കിന് തുല്യമാണ്

Also Read
റോഡ് തൊഴിലാളികളെ സംരക്ഷിക്കാൻ റോഡ് വർക്ക് സുരക്ഷാ കാമ്പയിനുമായി ടാസ്മാനിയ
Australia’s migration

എബിഎസ് കണക്കുകൾ അനുസരിച്ച് ജനസംഖ്യാ വളർച്ചയുടെ മൂന്നിൽ രണ്ട് ഭാഗവും കുടിയേറ്റം മൂലമാണ് സംഭവിക്കുന്നത്. 2010 മാർച്ച് മുതൽ 2020 മാർച്ച് വരെയുള്ള പാൻഡെമിക്കിന് മുമ്പുള്ള ശരാശരി ക്വാർട്ടർലി കുടിയേറ്റ നിരക്കായ 55,036-ന്റെ ഇരട്ടിയാണ് മാർച്ച് ക്വാർട്ടറിലെ കുടിയേറ്റം.

ഈ വൻതോതിലുള്ള കുടിയേറ്റം ഭവന വിതരണത്തെ തകിടംമറിക്കുന്നതായും , വാടക ക്ഷാമം രൂക്ഷമാക്കുന്നതായും, റെക്കോർഡ് വില വർധനവിന് കാരണമാകുന്നതായും, അടിസ്ഥാന സൗകര്യങ്ങളിലും പൊതു സേവനങ്ങളിലും അസുസ്ഥിരമായ സമ്മർദ്ദം ചെലുത്തുന്നതായും വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

Also Read
ഫ്യൂച്ചർ-റെഡി ഒജെഎ ട്രാക്ടർ ശ്രേണി ഓസ്ട്രേലിയയിൽ പുറത്തിറക്കി മഹീന്ദ്ര
Australia’s migration

ഗവൺമെന്റിന്റെ അനുമതിയോടെ നടക്കുന്ന ഈ കുത്തനെയുള്ള കുടിയേറ്റ വർധന, വീടിന്റെ ഉടമസ്ഥത എന്ന സ്വപ്നത്തെ തകർത്തതായും, സാധാരണ ഓസ്‌ട്രേലിയക്കാരെ "ദരിദ്രരാക്കിയ"തായും ആണ്.

കുടിയേറ്റം മുമ്പത്തെ പീക്ക് ലെവലുകൾക്ക് താഴെയായി കുറഞ്ഞുവെങ്കിലും ചരിത്രപരമായ രീതികൾക്കും പകർച്ചവ്യാധിക്ക് മുമ്പുള്ള അളവുകൾക്കും വളരെ മുകളിലായി തുടരുകയാണെന്ന് തിങ്ക് ടാങ്കിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേൽ വൈൽഡ് പറഞ്ഞു.

മറ്റൊരി റിപ്പോർട്ട് അനുസരിച്ച് മിക്ക നഗരങ്ങളിലെയും വീടുകളുടെ ഒഴിവുകളുടെ നിരക്കുകൾ ഒരു ശതമാനത്തിൽ താഴെ എന്ന റെക്കോർഡ് താഴ്ന്ന നിലയിലാണെന്നാണ്, ഇത് ലഭ്യമായ വീടുകളുടെ കടുത്ത ക്ഷാമത്തെ സൂചിപ്പിക്കുന്നു.

2030 ഓടെ 1.2 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കാനുള്ള നാഷണൽ ഹൗസിംഗ് അക്കോർഡ് പദ്ധതിയിൽ നിശ്ചയിച്ചിട്ടുള്ള നിർണായക ലക്ഷ്യങ്ങളിൽ രാജ്യം പിന്നിലാണെന്ന് എച്ച്ഐഎ കണക്കുകൾ കാണിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പുകൾ വന്നിരിക്കുന്നത്.

Related Stories

No stories found.
Metro Australia
maustralia.com.au