റോഡ് തൊഴിലാളികളെ സംരക്ഷിക്കാൻ റോഡ് വർക്ക് സുരക്ഷാ കാമ്പയിനുമായി ടാസ്മാനിയ

മാർച്ചിൽ നടന്ന് ഒരു പരിശോധനയിൽ വെറും 45 മിനിറ്റിനുള്ളിൽ 20 ലധികം ഡ്രൈവർമാർക്കാണ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.
Road Safety
ടാസ്മാനിയ പുതിയ റോഡ് വർക്ക് സുരക്ഷാ കാമ്പയിൻ Michael Evans/ Unsplash
Published on

ഹൊബാര്‍ട്ട്: സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുതിയ കാമ്പയിൻ ആരംഭിച്ച് ടാസ്മനിയ. ഡ്രൈവർമാരോട് വേഗത കുറയ്ക്കാനും സംസ്ഥാനത്തെ റോഡുകൾ നിർമ്മിക്കുന്ന ആളുകളോട് ആദരവ് കാണിക്കാനും ആണ് പുതിയ റോഡ് വർക്ക് സുരക്ഷാ കാമ്പയിൻ ഉദ്ദേശിക്കുന്നത്.

നിങ്ങളുടെ വേഗത നമ്മുടെ സുരക്ഷയാണ് എന്ന സന്ദേശവുമായി 2016 ൽ ആദ്യമായി ആരംഭിച്ച ക്യാമ്പയിന്‍റെ തുടർച്ചയയാണ് ഇത് നടത്തുന്നത്. റോഡ് ജോലിക്കാർക്കും സമൂഹത്തിനും അമിത വേഗതയുണ്ടാക്കുന്ന അപകടസാധ്യതകൾ ടാസ്മാനിയൻ സർക്കാർ ഈ കാമ്പയിനിലൂടെ എടുത്തുകാണിക്കുന്നു.

Also Read
മികച്ച ആരോഗ്യ ഇൻഷുറന്‍സ് തെരഞ്ഞെടുക്കുന്നതിന് ഓസ്ട്രേലിയക്കാർ പ്രയോഗിക്കുന്ന തന്ത്രം ഇത് , സർവ്വേ
Road Safety

റോഡുകളെ തങ്ങളുടെ ജോലിസ്ഥലമായി കണക്കാക്കുന്ന ആയിരക്കണക്കിന് ടാസ്മാനിയക്കാരെ സംരക്ഷിക്കുന്നതിനാണ് ഈ കാമ്പയിൻ എന്ന് അടിസ്ഥാന സൗകര്യ, ഗതാഗത മന്ത്രി കെറി വിൻസെന്റ് പറഞ്ഞു. അനാവശ്യമായ അമിതവേഗത ജീവൻ അപകടത്തിലാക്കുന്നു. ഒരിക്കലും എത്താതിരിക്കുന്നതിനേക്കാൾ രണ്ട് മിനിറ്റ് വൈകിയിരിക്കുന്നതാണ് നല്ലത്, കെറി വിൻസെന്‍റ് പറഞ്ഞു.

എല്ലാ ദിവസവും, ആയിരക്കണക്കിന് തൊഴിലാളികൾ നമ്മുടെ സംസ്ഥാനത്തുടനീളമുള്ള റോഡുകളിൽ, അവരുടെ ജോലി സ്ഥലങ്ങളിലേക്ക് എത്തുന്നു. ഞങ്ങളുടെ റോഡുകൾ അവരുടെ ഓഫീസാണ്, അവർ സുരക്ഷിതരായിരിക്കാൻ അർഹരാണ്. അവർ എല്ലാ ദിവസവും ജോലിക്ക് പോകാനും എല്ലാ രാത്രിയും അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി വീട്ടിലേക്ക് വരാനും അർഹരാണ്. റോഡ് പണികൾ എപ്പോഴും നമ്മുടെ റോഡുകളിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കും, നമ്മുടെ ഭാവി കെട്ടിപ്പടുക്കുമ്പോൾ ഈ തൊഴിലാളികൾ സുരക്ഷിതരായിരിക്കാൻ അർഹരാണെന്ന് മന്ത്രി വിശദമാക്കി.

ടാസ്മാനിയ പോലീസ് ജോലിസ്ഥലങ്ങൾ നിരീക്ഷിക്കുന്നത് തുടരുന്നു. മാർച്ചിൽ, സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തെ റോഡ് പണികൾ നിരീക്ഷിക്കുന്നതിനിടെ വെറും 45 മിനിറ്റിനുള്ളിൽ 20 ലധികം ഡ്രൈവർമാർക്കാണ് ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.

Related Stories

No stories found.
Metro Australia
maustralia.com.au