
ഓസ്‌ട്രേലിയയിൽ ടെലികോം കമ്പനിയായ ഒപ്റ്റസിന്റെ സാങ്കേതിക തകരാർ എമർജൻസി കോളുകൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ
ഓപ്റ്റസ് പ്രോട്ടോക്കോൾ പാലിക്കാൻ പരാജയപ്പെട്ടെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ ആക്ടിങ് പ്രീമിയർ. ട്രിപ്പിൾ സീറോ (000) അടിയന്തര കോളുകളിൽ തടസ്സം സംഭവിച്ച വിഷയത്തിൽ വ്യാഴാഴ്ച വൈകുന്നേരം വൈകി മാത്രമാണ് ഒപ്റ്റസ് വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസിനെ ബന്ധപ്പെട്ടത്, മാത്രമല്ല സംസ്ഥാനത്തെ മൊത്തം കേസുകളിൽ 20 ശതമാനത്തിൽ താഴെ മാത്രമാണ് അവർ അറിയിച്ചതെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ആക്ടിംഗ് പ്രീമിയ റിട്ട സഫിയോട്ടി പറഞ്ഞു.
"തടസ്സം ആരംഭിച്ചപ്പോൾ അടിയന്തര സേവനങ്ങളെ അറിയിച്ചില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം," അവർ പറഞ്ഞു. ഒരു തടസ്സം ഉണ്ടായാൽ, സംസ്ഥാന അടിയന്തര സേവനങ്ങളെ അറിയിക്കേണ്ട പ്രോട്ടോക്കോളുകൾ ഉണ്ട്."
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 149 അടിയന്തര കോളുകൾ ഉണ്ടായിരുന്നുവെന്ന് കമ്പനിയുടെ സിഇഒ വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തിൽ മാത്രമാണ് വെസ്റ്റേൺ ഓസ്‌ട്രേലിയ അധികൃതർക്ക് അറിവ് ലഭിച്ചതെന്ന് സഫിയോട്ടി പറഞ്ഞു. ഇതൊരു ഭീകര പരാജയമാണെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച് 13 മണിക്കൂർ നീണ്ടുനിന്ന ഈ തടസ്സം, വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ അറുന്നൂറോളം ട്രിപ്പിൾ-0 കോളുകൾ കണക്ട് ആകാതിരിക്കാൻ കാരണമായി. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ രണ്ട് മരണങ്ങൾ ഈ തടസ്സവുമായി ബന്ധപ്പെട്ടിരിക്കുന്നു—പെർത്തിന്റെ തെക്ക്-കിഴക്കൻ പ്രാന്തപ്രദേശങ്ങളായ വില്ലെട്ടനിലെ 74 വയസ്സുള്ള ഒരു പുരുഷനും കെൻസിംഗ്ടണിലെ 49 വയസ്സുള്ള ഒരു പുരുഷനുമാണ് അടിയന്ര സേവനം ലഭിക്കാത്തതിനെ തുടർന്ന് മരിചത്. അതുപോലെ സൗത്ത് ഓസ്‌ട്രേലിയയിലും രണ്ട് മരണങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.