
പശ്ചിമ ഓസ്ട്രേലിയയിലെ ഒരു ഖനി പ്രദേശത്തിന് സമീപം ബഹിരാകാശ മാലിന്യമായി കരുതപ്പെടുന്ന ഒരു വസ്തു വീണതായി സംശയിക്കുന്നു. ഈ വസ്തു ഒരു കൊമേഴ്‌സ്യൽ വിമാനത്തിൽ നിന്നുള്ളതല്ലെന്ന് ഓസ്ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ സ്ഥിരീകരിച്ചു.
പിൽബറ മേഖലയിലെ ന്യൂമാനിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി വസ്തു കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ഖനിയിൽ ജോലി ചെയ്തിരുന്നവർ ദൂരെയുള്ള ഒരു ആക്സസ് റോഡിന് സമീപം കത്തിക്കൊണ്ടിരുന്ന വസ്തു കണ്ടു അടിയന്തര സേവന വിഭാഗങ്ങളെ അറിയിച്ചു.
ആദ്യ പരിശോധനയിൽ വസ്തു കാർബൺ ഫൈബറിൽ നിന്നാണ് നിർമ്മിച്ചതെന്ന് കണ്ടെത്തി. പോലീസ് പ്രസ്താവന പ്രകാരം, ഇത് ഇത് "കോമ്പോസിറ്റ്-ഓവർറാപ്പ്ഡ് പ്രഷർ വെസൽ അല്ലെങ്കിൽ റോക്കറ്റ് ടാങ്ക്" ആകാമെന്നും, ബഹിരാകാശ ഘടകങ്ങളുമായി" സാമ്യമുള്ളതാണെന്നും പറയുന്നുയ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുമായി (ATSB) കൂടിയാലോചിച്ച ശേഷം, ഈ വസ്തു വാണിജ്യ വിമാനത്തിൽ നിന്നുള്ളതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്,പോലീസ് പ്രസ്താവനയിൽ വിശദമാക്കി. വസ്തുവിന് ബഹിരാകാശത്ത് നിന്ന് തിരികെ വരുന്ന അവശിഷ്ടങ്ങളുടെ സവിശേഷതകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. വസ്തു സുരക്ഷിതമാക്കിയിട്ടുണ്ട്, നിലവിൽ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയില്ല," പോലീസ് പറഞ്ഞു
"ഇതിന്റെ സ്വഭാവവും ഉറവിടവും തിരിച്ചറിയാൻ സഹായിക്കുന്നതിന് ഓസ്‌ട്രേലിയൻ സ്‌പേസ് ഏജൻസിയിലെ എഞ്ചിനീയർമാർ കൂടുതൽ സാങ്കേതിക വിലയിരുത്തൽ നടത്തും," പ്രസ്താവനയിൽ പറയുന്നു. ഓസ്‌ട്രേലിയൻ സ്‌പേസ് ഏജൻസി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ്, ഖനി ഓപ്പറേറ്റർ എന്നിവരുമായി പോലീസ് പ്രവർത്തിക്കുന്നുണ്ട്.