
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തെ ചില ഭാഗങ്ങളിൽ ഈ ആഴ്ച ചൂട് കൂടുമെന്ന് റിപ്പോർട്ട്. നിരവധി സംസ്ഥാനങ്ങളിൽ ഒക്ടോബറിലെ റെക്കോർഡ് ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. വെതർസോൺ അനുസരിച്ച്, ന്യൂ സൗത്ത് വെയിൽസ്, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി, ക്വീൻസ്‌ലാൻഡ്, സൗത്ത് ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ താപനില 40-കളിൽ എത്തുമെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഒരാഴ്ച നീണ്ടുനിന്ന ചൂട് രാജ്യമെമ്പാടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രവചിക്കപ്പെട്ട അവസ്ഥകൾ. ഒക്ടോബറിൽ സൗത്ത് ഓസ്‌ട്രേലിയയിലെ ഊഡ്‌നാഡട്ടയിൽ രേഖപ്പെടുത്തിയ 45.4 ഡിഗ്രി ചൂട് റെക്കോർഡ് ഭേദിക്കാൻ സാധ്യതയുണ്ട്. റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ച താപനില 46 ഡിഗ്രി വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ക്വീൻസ്‌ലാൻഡിന്റെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ തിങ്കളാഴ്ച ഏറ്റവും ചൂടേറിയ ദിവസമാകുമെന്നാണ് പ്രതീക്ഷ. താപനില 45 ഡിഗ്രിയിലെത്തുമെന്നാണ് കണക്ക് കൂട്ടൽ. NSW യുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഏകദേശം 43 ഡിഗ്രി വരെ ഉയരുമെന്നാണ് പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററിയിൽ 32 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുകയും 32.7 ഡിഗ്രിയിലേക്ക് നീങ്ങുകയും ചെയ്യും. അതേസമയം ബ്യൂറോ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ നിരീക്ഷകൻ ഡീൻ നരാമോറിന്റെ അഭിപ്രായത്തിൽ, ചൊവ്വാഴ്ച ബൈറ്റിൽ ഒരു താഴ്ന്ന മർദ്ദം രൂപപ്പെടുകയും തെക്കൻ വെയിൽസിൽ മഴ പെയ്യുകയും ചെയ്യും.
ദക്ഷിണ ഓസ്‌ട്രേലിയയിലും പടിഞ്ഞാറൻ വിക്ടോറിയയിലും ഇടിമിന്നലോടെയുള്ള മഴയും ഒറ്റപ്പെട്ട ഇടിമിന്നലും നൽകും. എന്നാൽ "വടക്കൻ, കിഴക്കൻ ഓസ്‌ട്രേലിയയുടെ മിക്ക ഭാഗങ്ങളിലും ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തുടരും," നരാമോർ പറഞ്ഞു. ബുധനാഴ്ച ടാസ്മാനിയ, വിക്ടോറിയ, ഉൾനാടൻ എൻഎസ്‌ഡബ്ല്യു എന്നിവിടങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടാകും, മഴയ്ക്ക് മുന്നോടിയായി കിഴക്കൻ, വടക്കൻ എൻഎസ്‌ഡബ്ല്യുവിൽ വളരെ ചൂടും കാറ്റും ഉണ്ടാകും, തീപിടുത്ത സാധ്യതയും വർദ്ധിക്കും. മറ്റെല്ലായിടത്തും വരണ്ടതും വെയിലും നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ച രാജ്യത്തെ കാലാവസ്ഥയുടെ ഭൂരിഭാഗവും ഉയർന്ന മർദ്ദം ആയിരിക്കും, അതായത് പലർക്കും വരണ്ടതും മിക്കവാറും വെയിലുള്ളതുമായ കാലാവസ്ഥയായിരിക്കും.