പെർത്തിൽ കടുത്ത തണുപ്പും മഴയും വരുന്നു; ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയ്ക്ക് സാധ്യത

മഴയ്ക്ക് പിന്നാലെ വ്യാഴാഴ്ച മുതൽ താപനില കുത്തനെ താഴാനാണ് സാധ്യത.
Western Australia  Weather Forecast
മിഡ് വെസ്റ്റ് മേഖലകളിൽ ഇതിനോടകം തന്നെ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്.Syed Hadi Naqvi/ Unsplash
Published on

പെർത്ത്: വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ശൈത്യകാലത്തിന് സമാനമായ കാലാവസ്ഥാ മാറ്റങ്ങൾ വരുന്നു. അൻസാക് ദിന അവധിക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയ്ക്ക് പിന്നാലെ വ്യാഴാഴ്ച മുതൽ താപനില കുത്തനെ താഴാനാണ് സാധ്യത.

വ്യാഴാഴ്ചയോടെ എത്തുന്ന പുതിയ കോൾഡ് ഫ്രണ്ട് (Cold Front) മൂലം പെർത്തിലെ താപനില സിംഗിൾ ഡിജിറ്റിലേക്ക് (10 ഡിഗ്രിയിൽ താഴെ) മാറും. ശനിയാഴ്ച പുലർച്ചെ താപനില 7 ഡിഗ്രി സെൽഷ്യസിനും താഴെയാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ 2026-ൽ പെർത്ത് സാക്ഷ്യം വഹിക്കുന്ന ഏറ്റവും തണുപ്പുള്ള പ്രഭാതമായിരിക്കും ഇത്. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 7.6 ഡിഗ്രി സെൽഷ്യസാണ് നിലവിലെ റെക്കോർഡ്.

മിഡ് വെസ്റ്റ് മേഖലകളിൽ ഇതിനോടകം തന്നെ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. ജെറാൾഡ്‌ടൺ എയർപോർട്ടിൽ 11 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കടുത്ത തണുപ്പ് വരാനിരിക്കുന്നതിനാൽ ഇലക്ട്രിക് ബ്ലാങ്കറ്റുകളും വിന്റർ കോട്ടുകളും കരുതണമെന്ന് കാലാവസ്ഥാ വിദഗ്ധ ജെസീക്ക ലിംഗാർഡ് നിർദ്ദേശിച്ചു. ബുധനാഴ്ച കാലാവസ്ഥയിൽ നേരിയ മാറ്റമുണ്ടാകുമെങ്കിലും ആശ്വാസം താൽക്കാലികമായിരിക്കും.

Metro Australia
maustralia.com.au