പെർത്തിലെ വാരാന്ത്യങ്ങളിൽ എന്നും ഒരേ കാര്യങ്ങൾ പരീക്ഷിച്ച് മടുത്തോ? എന്നാലിതാ ഇനി വെള്ളിയാഴ്ചകൾ ഇവിടെ ആഘോഷിക്കാം. പെർത്ത് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലേക്ക് ട്വിലൈറ്റ് ഫുഡ് മാർക്കറ്റ് തിരിച്ചുവരികയാണ്.
ഒക്ടോബർ 3 ന് പെർത്ത് സിബിഡിയുടെ ഹൃദയഭാഗത്തുള്ള ട്വിലൈറ്റ് ഫുഡ് മാർക്കറ്റുകളുടെ ഓപ്പൺ എയർ ഫുഡ് ഹാൾ തിരിച്ചെത്തുന്നതോടെ വെള്ളിയാഴ്ചകൾ കൂടുതൽ രുചികരമാകും.
ഗുഡ് ഫ്രൈഡേ ഒഴികെ, ഒക്ടോബർ 3 മുതൽ ഏപ്രിൽ 24 വരെ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെ ഫൂഡ് ഹാൾ പ്രവർത്തിക്കും.
പെർത്തിന്റെ വൈവിധ്യമാർന്ന പാചക സംസ്കാരം ആഘോഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള രുചികരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള പരിപാടി വളരെ ശ്രദ്ധേയമായ ഒന്നാണ്. വാരാന്ത്യത്തിൽ കുടുംബങ്ങൾക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വന്നിരിക്കാനുള്ള ഒരിടമായാണ് പലരും ഈ പരിപാടിയെ കാണുന്നത്. , അതോടൊപ്പം പ്രാദേശിക ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഈ സൗജന്യ പരിപാടിയിൽ തത്സമയ വിനോദവും ഉൾപ്പെടുന്നു.
ഈ വർഷം സന്ദർശകർക്ക് 40-ലധികം കച്ചവടക്കാരിൽ നിന്ന് ലോകത്തിൻറെ പലഭാഗത്തുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. നിഗിരിയായ ഒനി ഓണി, പരമ്പരാഗത ജർമ്മൻ ഭക്ഷണരീതിയായ സിംപ്ലി സ്പെയ്റ്റ്സിൽ, ചൈനീസ്-മംഗോളിയൻ ശൈലിയിലുള്ള ചാർക്കോൾ ബാർബിക്യൂ സ്കെവറുകൾ ആയ ദഹാൻ ബാർബിക്യൂ, വിവിധ രുചികരമായ ടോപ്പിംഗുകൾ ചേർത്ത ചോക്ലേറ്റിൽ മുക്കിയ ഫ്രഷ് സ്ട്രോബെറി, ടാൻടൂണി, സിഗ് കോഫ്തെ പോലുള്ള ആധികാരിക ടർക്കിഷ് വിഭവങ്ങളായ ടർക്കിഷ് ട്വിസ്റ്റ് എന്നിവ ഉൾപ്പെടുന്നു.