ലോയിഡ്സ് ഓക്ഷൻ ഹൗസ് പെർത്തിൽ $1 മുതൽ ലേലം , വൻ വിലക്കുറവ്

ഈ ആഴ്ച പെർത്ത് നിവാസികൾക്ക് കുറഞ്ഞ വിലയിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ അവസരം നല്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ലേല സ്ഥാപനമായ ലോയ്‌ഡ്‌സ്.
Warehouse
ലോയിഡ്സ് ഓക്ഷൻ ഹൗസ്CHUTTERSNAP/ Unsplash
Published on

പെര്‍ത്ത്: വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ ആശ്വാസവുമായി ലോയിഡ്സ് ഓക്ഷൻ ഹൗസ്. ഈ ആഴ്ച പെർത്ത് നിവാസികൾക്ക് കുറഞ്ഞ വിലയിൽ വീട്ടുപകരണങ്ങൾ വാങ്ങാൻ അവസരം നല്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ലേല സ്ഥാപനമായ ലോയ്‌ഡ്‌സ്.

കഴിഞ്ഞ ദിവസം ആരംഭിച്ച ലേലത്തില്‍ ഒരു ഡോളർ മുതൽ ആണ് ഉത്പന്നങ്ങളുടെ വില ആരംഭിക്കുന്നത്. 12 മില്യൺ ഡോളറോളം വിലയുള്ള ഉത്പന്നങ്ങളാണ് ലേലത്തിന് എത്തിച്ചിരിക്കുന്നത്. ചില്ലറ വിൽപ്പന വിലയിൽ കുറഞ്ഞത് 80 ശതമാനം കിഴിവിൽ ഇത്പന്നങ്ങൾ ലഭിക്കുമെന്നാണ് പങ്കെടുക്കുന്നവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Also Read
50 വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസം,പെർത്തിൽ റെക്കോർഡ് തണുപ്പ്
Warehouse

ഒരു സാധാരണ വൈറ്റ് ഗുഡ്‌സ് സ്റ്റോറിൽ നിന്ന് $3600 ന് ഒരു പുതിയ ഡെലോംഗി ഓവൻ ചില്ലറ വില്പനയ്ക്ക് കിട്ടുമ്പോൾ പെർത്ത് ലേലത്തിൽ പാക്കേജിംഗിൽ പുതിയ അതേ ഓവൻ $47 മാത്രം നല്കിയാൽ മതി. ഓവനുകൾ, ഡിഷ്‌വാഷറുകൾ, റേഞ്ച് ഹുഡുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഓക്ഷനില് ലഭ്യമാണ്.

Related Stories

No stories found.
Metro Australia
maustralia.com.au