
പെർത്ത്: 50 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ പെര്‍ത്ത്. ഓഗസ്റ്റ് 25 തിങ്കളാഴ്ചയാണ് 50 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസം പെര്‍ത്തില് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 11.4 ഡിഗ്രി സെൽഷ്യസ് മാത്രമാണ് ഇവിടെ അനുഭവപ്പെട്ടത്. ഇതിനു മുന്‍പ് 1975 ജൂലൈ 29 ന് പെർത്തിൽ 11.4 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെട്ടതിന് ശേഷം പകൽ സമയത്ത് താപനില ഇത്രയും താഴ്ന്നിട്ടില്ല. ഇതോടൊപ്പം മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.
മൗണ്ട് ലോലിയിലെ പെർത്ത് കാലാവസ്ഥാ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പുള്ള ഓഗസ്റ്റ് ദിനം കൂടിയാണിത്, ഓഗസ്റ്റിലെ ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ താപനില 2020 ൽ 12.1C ആയിരുന്നു. ഈ ശൈത്യകാലത്ത് ഇതുവരെ നഗരത്തിലെ ഏറ്റവും തണുപ്പുള്ള ദിവസം ജൂലൈ 28 ആയിരുന്നു, അന്ന് മെർക്കുറി 13.9 ഡിഗ്രി സെൽഷ്യസിൽ എത്തി.
സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പരമാവധി താപനില ശരാശരിയേക്കാൾ 5 മുതൽ 10 ഡിഗ്രി വരെ കുറവായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഏറ്റവും കുറഞ്ഞ താപനില ഔദ്യോഗികമായി പ്രഖ്യാപിച്ചത്, ബ്യൂറോ ഓഫ് മെറ്റീരിയോളജി (ബിഒഎം) രാവിലെ 9 മുതൽ 9 വരെ 24 മണിക്കൂർ കാലയളവിൽ ദൈനംദിന താപനില രേഖകൾ ശേഖരിച്ചു.