വിക്ടോറിയയിൽ അതിശക്തമായ മഴയും കാറ്റും; ഹോർഷാമിലും മിൽഡുറയിലും പ്രളയ സമാനമായ സാഹചര്യം

വരും ദിവസങ്ങളിലും 25 മുതൽ 60 മില്ലിമീറ്റർ വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Heavy Rain and Floods in Horsham & Mildura
വിക്ടോറിയയിൽ അതിശക്തമായ മഴയും കാറ്റുംOsman Rana/ Unsplash
Published on

മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. വടക്കുപടിഞ്ഞാറൻ മേഖലകളിൽ റെക്കോർഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഹോർഷാമിൽ വെറും രണ്ട് മണിക്കൂറിനുള്ളിൽ 96 മില്ലിമീറ്റർ മഴ പെയ്തപ്പോൾ, മിൽഡുറയിൽ മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന മഴയാണ് (65.8 mm) റിപ്പോർട്ട് ചെയ്തത്. ഇതോടെ മല്ലി, വിമ്മെറ തുടങ്ങി നിരവധി മേഖലകളിൽ കാലാവസ്ഥാ നിരീക്ഷകർ അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Heavy Rain and Floods in Horsham & Mildura

ശക്തമായ മഴയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ഡിംബൂളയിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം വിളമ്പുന്നതിനിടെ വൈദ്യുതി നിലച്ചതിനെത്തുടർന്ന് ഫോൺ ടോർച്ചുകൾ ഉപയോഗിച്ചാണ് പാചകക്കാർ ജോലി പൂർത്തിയാക്കിയത്. ഹോർഷാമിൽ നടന്ന പ്രാദേശിക കാർഷിക മേളയ്ക്കിടയിലും വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിച്ചു.

അതേസമയം, വരൾച്ച നേരിട്ടിരുന്ന നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (Citrus) കൃഷി ചെയ്യുന്നവർക്കും മറ്റും ഈ മഴ ആശ്വാസമായിട്ടുണ്ട്. എന്നാൽ ഈർപ്പമുള്ള കാലാവസ്ഥ പഴങ്ങളിൽ ഈച്ചകളുടെ ശല്യം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. വരും ദിവസങ്ങളിലും 25 മുതൽ 60 മില്ലിമീറ്റർ വരെ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Metro Australia
maustralia.com.au