വിക്ടോറിയൻ കാട്ടുതീയിൽ 20 മില്യൺ ഡോളറിന്റെ കന്നുകാലി നാശം; വിറങ്ങലിച്ച് കർഷകർ

കന്നുകാലികൾക്ക് പുറമെ വൻതോതിലുള്ള യന്ത്രസാമഗ്രികൾ, ഷെഡുകൾ, ഫെൻസിങ് എന്നിവയും നശിച്ചിട്ടുണ്ട്.
Victorian fires
വിക്ടോറിയയിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് (ABC News: Danielle Bonica)
Published on

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തുണ്ടായ അതിരൂക്ഷമായ കാട്ടുതീയിൽ ഏകദേശം 20 മില്യൺ ഡോളറിന്റെ കന്നുകാലികൾ ചത്തൊടുങ്ങിയതായി പ്രാഥമിക കണക്കുകൾ. ജനുവരി 8-ന് ലോംഗ്‌വുഡിലുണ്ടായ തീപിടുത്തത്തിൽ മാത്രം ആയിരക്കണക്കിന് ആടുകളാണ് വെന്തുമരിച്ചത്. റഫിയിലെ കർഷകനായ മാറ്റ് പ്ലങ്കറ്റിന്റെ പന്ത്രണ്ടായിരത്തോളം ആടുകളിൽ പകുതിയും ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടു. പതിറ്റാണ്ടുകളായുള്ള അധ്വാനവും ആസൂത്രണവുമാണ് ഒരു രാത്രി കൊണ്ട് ചാരമായതെന്ന് കർഷകർ സങ്കടത്തോടെ പറയുന്നു.

വിക്ടോറിയൻ ഫാർമേഴ്‌സ് ഫെഡറേഷന്റെ (VFF) കണക്കനുസരിച്ച്, ഇതുവരെ 41,000-ത്തിലധികം കന്നുകാലികളാണ് ചത്തത്. ഇതിൽ ഭൂരിഭാഗവും ആടുകളാണ്. കൂടാതെ കോഴികൾ, കന്നുകാലികൾ, തേനീച്ചകൾ, കുതിരകൾ എന്നിവയ്ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഏകദേശം 1,10,000 ഹെക്ടറിലധികം കൃഷിഭൂമി കത്തിയമർന്നതായാണ് അഗ്രികൾച്ചർ വിക്ടോറിയ അറിയിക്കുന്നത്. കന്നുകാലികൾക്ക് പുറമെ വൻതോതിലുള്ള യന്ത്രസാമഗ്രികൾ, ഷെഡുകൾ, ഫെൻസിങ് എന്നിവയും നശിച്ചിട്ടുണ്ട്.

Also Read
ഓസ്‌ട്രേലിയൻ ജീവിതം ഒരു കെണിയാണ്; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറൽ
Victorian fires

വലിയ ആഘാതമാണ് നേരിട്ടതെങ്കിലും കൃഷി ഉപേക്ഷിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്ലങ്കറ്റിനെപ്പോലെയുള്ള കർഷകർ. അടുത്ത തലമുറയ്ക്കും കൃഷിയിൽ താൽപ്പര്യമുള്ളതിനാൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. തകർന്ന ഫാമുകൾ പുനർനിർമ്മിക്കുന്നതിനും കന്നുകാലികളുടെ കൃത്യമായ നഷ്ടം വിലയിരുത്തുന്നതിനും മാസങ്ങൾ എടുത്തേക്കാം. സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹായത്തിനായി കാത്തിരിക്കുകയാണ് വിക്ടോറിയയിലെ കാർഷിക മേഖല.

Related Stories

No stories found.
Metro Australia
maustralia.com.au