മെൽബണിൽ തിരക്കേറിയ തെരുവിൽ യുവാവ് കുത്തേറ്റു മരിച്ചു; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

ശനിയാഴ്ച രാത്രി 8.40ഓടെ ലാ ട്രോബ് സ്ട്രീറ്റിൽ എലിസബത്ത് സ്ട്രീറ്റിന് സമീപം പരിക്കേറ്റ ഒരാളെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി.
മെൽബണിൽ യുവാവ് കുത്തേറ്റു മരിച്ചു; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
(Today)
Published on: 

മെൽബണിൽ തിരക്കേറിയ തെരുവിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട നാലാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച നഗരത്തിൽ നടന്ന മൂന്ന് വ്യത്യസ്ത കത്തിക്കുത്ത് സംഭവങ്ങളിൽ ഒന്നാണിത്. ശനിയാഴ്ച രാത്രി 8.40ഓടെ ലാ ട്രോബ് സ്ട്രീറ്റിൽ എലിസബത്ത് സ്ട്രീറ്റിന് സമീപം പരിക്കേറ്റ ഒരാളെ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തി. 21 വയസ്സുകാരന് കുത്തേറ്റ പരിക്കുകളുണ്ടെന്ന് കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം ഇയാൾ മരിച്ചു.

മെൽബണിൽ യുവാവ് കുത്തേറ്റു മരിച്ചു; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
മറ്റൊരു പ്രതി കാറിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. (Today)

സംഭവസ്ഥലത്തിന് സമീപത്തുനിന്ന് 17 വയസ്സുള്ള കൗമാരക്കാരനെയും 18, 19 വയസ്സുള്ള രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കൊലപാതക അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. മറ്റൊരു പ്രതി കാറിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ക്വീൻ സ്ട്രീറ്റിനും എലിസബത്ത് സ്ട്രീറ്റിനും ഇടയിലുള്ള ലാ ട്രോബ് സ്ട്രീറ്റിൽ പൊലീസ് ക്രൈം സീൻ സ്ഥാപിച്ചു.

Also Read
വിക്ടോറിയയിൽ ആരോഗ്യരംഗം അമേരിക്കൻ മാതൃകയിലേക്കെന്ന് ലേബർ മുന്നറിയിപ്പ്
മെൽബണിൽ യുവാവ് കുത്തേറ്റു മരിച്ചു; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

അതേസമയം ശനിയാഴ്ച ഉച്ചയ്ക്ക് ഇതിന് മണിക്കൂറുകൾ മുമ്പ് മെൽബൺ CBDയിലെ ബർക്ക് സ്ട്രീറ്റിലും മറ്റൊരു കത്തിക്കുത്ത് ആക്രമണം നടന്നിരുന്നു. സംഭവത്തിൽ 24 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. പങ്കാളിയോടൊപ്പം ഷോപ്പിങ് നടത്തുകയായിരുന്ന യുവാവിനെ പരിചയമില്ലാത്ത ഒരാൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തിൽ ബ്രോഡ്മീഡോസിലും കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ടെത്തി. പാസ്കോ വേൽ റോഡിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് സമീപം രാത്രി 8.40ഓടെ നാലുപേർ തമ്മിൽ സംഘർഷമുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിനിടെ 33 വയസ്സുകാരന് കുത്തേറ്റതായും ഇയാളെ കാറിൽ ഉപേക്ഷിച്ചതായും പൊലീസ് കരുതുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും പൊലീസ് തിരയുകയാണ്.