വിക്ടോറിയയിൽ വാഹനാപകടം: 14 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ഞായറാഴ്ച വൈകുന്നേരം 6.45-ഓടെ മെൽബണിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ലെഡ്കോർട്ടിലെ (Ledcourt) വെസ്റ്റേൺ ഹൈവേയിലാണ് രണ്ട് കാറുകളും ട്രക്കും കൂട്ടിയിടിച്ച് ദാരുണമായ അപകടമുണ്ടായത്.
വിക്ടോറിയയിൽ വാഹനാപകടം: 14 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
(9News)
Published on: 

മെൽബൺ: വടക്കുപടിഞ്ഞാറൻ വിക്ടോറിയയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് 14 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം 6.45-ഓടെ മെൽബണിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ലെഡ്കോർട്ടിലെ (Ledcourt) വെസ്റ്റേൺ ഹൈവേയിലാണ് രണ്ട് കാറുകളും ട്രക്കും കൂട്ടിയിടിച്ച് ദാരുണമായ അപകടമുണ്ടായത്.

വിക്ടോറിയയിൽ വാഹനാപകടം: 14 വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
( 9News)

അപകടത്തിൽപ്പെട്ട എംജി സെഡ്എസ് (MG ZS) ഹാച്ച്ബാക്ക് കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മിറ്റ്സുബിഷി ട്രൈറ്റൺ (Mitsubishi Triton) വാഹനത്തിൽ സഞ്ചരിച്ചിരുന്ന 14 വയസ്സുകാരിയെ ഉടൻ തന്നെ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിറ്റ്സുബിഷി വാഹനം ഓടിച്ച 17-കാരനും ഒപ്പമുണ്ടായിരുന്ന 11 വയസ്സുകാരിയും നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വാഹനത്തിലുണ്ടായിരുന്ന 43-കാരിയായ സ്ത്രീയും 29-കാരനായ ട്രക്ക് ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തെക്കുറിച്ച് വിക്ടോറിയ പോലീസിന്റെ മേജർ കൊളീഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് വെസ്റ്റേൺ ഹൈവേയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടത്തിന് സാക്ഷികളായവരോ ഡാഷ്‌കാം ദൃശ്യങ്ങൾ കൈവശമുള്ളവരോ വിവരങ്ങൾ ക്രൈം സ്റ്റോപ്പേഴ്‌സിനെ (1800 333 000) അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

‘Metro M Australia’ വാട്ട്‌സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Metro Australia
maustralia.com.au