മെഡിക്കൽ സെന്ററിലേക്ക് കാർ ഇടിച്ചുകയറി: കാൽനടയാത്രക്കാരന് ദാരുണാന്ത്യം

മെൽബണിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു മെഡിക്കൽ സെന്ററിലേക്ക് കാർ ഇടിച്ചുകയറി ഒരു കാൽനടയാത്രക്കാരൻ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു.
മെഡിക്കൽ സെന്ററിലേക്ക് കാർ ഇടിച്ചുകയറി
നിഡ്രിയിലെ കെയ്‌ലോർ റോഡിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. (Supplied)
Published on

മെൽബണിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു മെഡിക്കൽ സെന്ററിലേക്ക് കാർ ഇടിച്ചുകയറി ഒരു കാൽനടയാത്രക്കാരൻ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. നിഡ്രിയിലെ കെയ്‌ലോർ റോഡിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. കാർ ഒരു കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തി മെഡിക്കൽ സെന്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മെഡിക്കൽ സെന്ററിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്കും അപകടത്തിൽ പരിക്കേറ്റു.
മെഡിക്കൽ സെന്ററിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്കും അപകടത്തിൽ പരിക്കേറ്റു.(Supplied)

അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS), മൊബൈൽ ഇന്റൻസീവ് കെയർ ആംബുലൻസ് (MICA) പാരാമെഡിക്കുകൾ സംഭവസ്ഥലത്തെത്തി പരിക്കേറ്റ രണ്ട് പേരെ ചികിത്സിച്ചു. കാൽനടയാത്രക്കാരനായ ഒരു പുരുഷൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആ സമയത്ത് മെഡിക്കൽ സെന്ററിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീക്കും അപകടത്തിൽ പരിക്കേറ്റു. മുകൾ ഭാഗത്തും താഴെ ഭാഗത്തും ഗുരുതരമായ പരിക്കുകളോടെ അവരെ റോയൽ മെൽബൺ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. അതേസമയം കാറിന്റെ പുരുഷ ഡ്രൈവറെ(63) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം പോലീസ് കാവലിൽ തുടരുന്നു.

Also Read
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ ആദ്യ കാമ്പസ് 2026 ൽ ചെന്നൈയിൽ
മെഡിക്കൽ സെന്ററിലേക്ക് കാർ ഇടിച്ചുകയറി

അപകടത്തെത്തുടർന്ന് കെയ്‌ലർ റോഡ്- ഹോഫ്മാൻസ് റോഡ് ജംക്ഷനിൽ നിന്നുള്ള എല്ലാ ദിശകളിലേക്കുമുള്ള ഗതാഗതവും ട്രാമുകളും അടച്ചിട്ടു. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നു. സി.സി.ടി.വി/ഡാഷ്‌ക്യാം അല്ലെങ്കിൽ മറ്റ് ദൃശ്യങ്ങളോ വിവരങ്ങളോ അറിയുന്ന, സംഭവം കണ്ട ആരെങ്കിലുമുണ്ടെങ്കിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au