
ലോകത്തിലെ ഏറ്റവും കൂടുതൽ ജീവിവർഗ വംശനാശ നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഓസ്‌ട്രേലിയ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും നിരവധി ഐക്കണിക് തദ്ദേശീയ മൃഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ്. ഈ നിർണായക പ്രശ്നം പരിഹരിക്കുന്നതിനായി, ഓസ്‌ട്രേലിയയിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ചില ജീവിവർഗങ്ങളെ രക്ഷിക്കാൻ സഹായിക്കുന്നതിനായി ആമസോൺ ഓസ്‌ട്രേലിയ 2.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ പദ്ധതി സാധ്യമാക്കുന്നത് ആമസോണിന്റെ റൈറ്റ് നൗ ക്ലൈമറ്റ് ഫണ്ടാണ്. കൂടാതെ "500-ഇൻ-5" എന്ന നൂതന സ്പീഷീസ് റിക്കവറി മോഡലിന് തുടക്കമിട്ടിരിക്കുന്ന ഒഡോനാറ്റ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ആമസോൺ ഈ പ്രൊജക്ട് നടപ്പിലാക്കുന്നത്. കുറഞ്ഞത് അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലായി കുറഞ്ഞത് 500 മൃഗങ്ങളെയെങ്കിലും പരിപാലിച്ചുകൊണ്ട്, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ അതിജീവന സാധ്യത മെച്ചപ്പെടുത്തുന്നതിനാണ് ഈ സമീപനം.
"വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആരോഗ്യകരമായ ജനസംഖ്യ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിലൂടെ, ഓസ്‌ട്രേലിയയുടെ തനതായ വന്യജീവികളുടെ ഭാവിയിൽ ഞങ്ങൾ നിക്ഷേപം നടത്തുകയാണ്," ആമസോൺ ഓസ്‌ട്രേലിയ കൺട്രി മാനേജർ ജാനറ്റ് മെൻസീസ് പറഞ്ഞു. "ലോകമെമ്പാടുമുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ സഹായിക്കുന്നതിനായി ഒഡോനാറ്റയുടെ സമീപനത്തെ വിപുലീകരിക്കാൻ കഴിയും എന്നതാണ് ആവേശകരമായ കാര്യം. താപനില ഉയരുമ്പോഴും തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ വർദ്ധിക്കുമ്പോഴും ഈ ജീവിവർഗങ്ങൾക്ക് അതിജീവനത്തിനുള്ള ഏറ്റവും മികച്ച അവസരം നൽകുന്നതിന് ഏറ്റവും പുതിയ ജനിതക ഗവേഷണവും കാലാവസ്ഥാ ഡാറ്റയും ഈ പദ്ധതി സംയോജിപ്പിക്കും." എന്ന് അദ്ദേഹം വിശദമാക്കി.
മെൽബണിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൗണ്ട് റോത്ത്‌വെൽ സാങ്ച്വറിയിലും ഓസ്‌ട്രേലിയയിലുടനീളവും അവർ പ്രവർത്തിക്കുന്ന മറ്റ് സ്ഥലങ്ങളിലുമുള്ള സംരക്ഷണ പരിപാടികൾ വികസിപ്പിക്കാൻ ആമസോണിന്റെ ധനസഹായം ഒഡോനാറ്റയെ പ്രാപ്തമാക്കും. ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള പ്രധാന സംരക്ഷണ പ്രവർത്തനങ്ങളെ ഈ നിക്ഷേപം പിന്തുണയ്ക്കും:
* ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനുള്ള പ്രജനന പരിപാടികൾ
* വന്യജീവി സങ്കേതങ്ങളുടെ പരിപാലനം
ലോകമെമ്പാടുമുള്ള സമൂഹങ്ങളിലെ കാലാവസ്ഥാ പ്രതിരോധശേഷിയെയും പ്രകൃതി സംരക്ഷണത്തെയും പിന്തുണയ്ക്കുന്ന 100 മില്യൺ ഡോളർ സംരംഭമായ റൈറ്റ് നൗ ക്ലൈമറ്റ് ഫണ്ടിലൂടെ ധനസഹായം ലഭിക്കുന്ന ആമസോണിന്റെ ആദ്യത്തെ ഓസ്‌ട്രേലിയൻ പദ്ധതിയാണിത്.