ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന ട്രംപിന്റെ വാദം തള്ളി ലോകാരോഗ്യ സംഘടന

നിരവധി പഠനങ്ങൾ പാരസെറ്റമോളിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്.

Donald Trump
ഡൊണാൾഡ് ട്രംപ്Internet
Published on

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന വിചിത്രവാദം തള്ളി ലോകാരോഗ്യ സംഘടന. രാജ്യത്ത് വർധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ടൈലനോൾ എന്നറിയപ്പെടുന്ന സറ്റാമിനോഫെൻ ഒഴിവാക്കണമെന്നും കുട്ടികൾക്ക് വാക്സിൻ നൽകാൻ 12 വയസ്സ് വരെ കാത്തിരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

Also Read
മെലട്ടോണിൻ കഴിച്ച കുട്ടികളുമായി ബന്ധപ്പെട്ട് ഹെൽപ്‌ലൈൻ കോളുകളിൽ വൻ വർധനവ്, ആശങ്ക

Donald Trump

പാരസെറ്റമോൾ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട മരുന്നാണെന്നും അതിന്റെ ഉപയോഗത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിശുരോഗവിദഗ്ദ്ധയും ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റുമായ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. പാരസെറ്റമോളിനെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്നതിന് തെളിയിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെന്നും എൻ‌ഡി‌ടി‌വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. സ്വാമിനാഥൻ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെ "വിചിത്രം" എന്നാണ് വിശേഷിപ്പിച്ച ഡോ. സൗമ്യ വിശേഷിപ്പിച്ചത്.

നിരവധി പഠനങ്ങൾ പാരസെറ്റമോളിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് ഉപയോഗിക്കണമെന്നും ഡോ. ​​സ്വാമിനാഥൻ പറഞ്ഞു. വൈദ്യോപദേശത്തിനായി ഗൂഗിളിൽ തിരയുന്നതിനെതിരെയും ഡോ. സൗമ്യ സംസാരിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au