5 ലക്ഷം ഡോളർ വിലമതിക്കുന്ന ഹെറോയിനുമായി എയർലൈൻ ജീവനക്കാരി പിടിയിൽ

ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് ഹെറോയിൻ കൈവശം വച്ചതിനും രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനും കേസെടുത്തു. ഈ കുറ്റങ്ങൾക്ക് പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
 5 ലക്ഷം ഡോളർ വിലമതിക്കുന്ന ഹെറോയിനുമായി എയർലൈൻ ജീവനക്കാരി പിടിയിൽ
ബാഗുകളുടെ അകത്തെ ലൈനിംഗിൽ ഒളിപ്പിച്ച നിലയിൽ വെളുത്ത പൊടി കണ്ടെത്തി. (AFP)
Published on

മെൽബൺ വിമാനത്താവളത്തിൽ ഒരു കിലോഗ്രാമിലധികം ഹെറോയിൻ കടത്താൻ ശ്രമിച്ചെന്നാരോപിച്ച് 26 വയസ്സുള്ള തായ് സ്വദേശിനിയായ എയർലൈൻ ജീവനക്കാരിയെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 25-ന് മെൽബണിലെത്തിയ ഒരു അന്തർദേശീയ വിമാനത്തിൽ ജോലിചെയ്തിരുന്ന യുവതി വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ 12 ടോട്ട് ബാഗുകളുമായി എത്തിയിരുന്നു. ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ബാഗുകൾ സംശയാസ്പദമായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ബാഗുകളുടെ അകത്തെ ലൈനിംഗിൽ ഒളിപ്പിച്ച നിലയിൽ വെളുത്ത പൊടി കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ ഇത് ഹെറോയിനാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 5 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം ₹2.8 കോടി) വിപണിമൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.

Also Read
ഓസ്‌ട്രേലിയൻ തീരത്ത് കൂട്ടത്തോടെ തിമിംഗലങ്ങൾ, വൻ വിജമായി 'Whale Census'
 5 ലക്ഷം ഡോളർ വിലമതിക്കുന്ന ഹെറോയിനുമായി എയർലൈൻ ജീവനക്കാരി പിടിയിൽ

ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് ഹെറോയിൻ കൈവശം വച്ചതിനും രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനും കേസെടുത്തു. ഈ കുറ്റങ്ങൾക്ക് പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ജാമ്യം നിഷേധിക്കപ്പെട്ട യുവതി സെപ്റ്റംബർ 14-ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും. മയക്കുമരുന്ന് കടത്താൻ കുറ്റകൃത്യ സംഘങ്ങൾ എയർലൈൻ ജീവനക്കാരെ ഉൾപ്പെടെയുള്ള വിശ്വസ്തരായ വ്യക്തികളെ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ടെന്നും, പദവിയോ ജോലിയോ നോക്കാതെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമത്തിന്റെ കർശന നടപടി സ്വീകരിക്കുമെന്നും ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ കമാൻഡർ ക്ലിന്റ് സിംസ് വ്യക്തമാക്കി.

Metro Australia
maustralia.com.au