നീൽ ഡാനിഹറുടെ സ്മരണയിൽ ബിഗ് ഫ്രീസ് ഫണ്ട് റെയ്‌സർ

അടുത്തിടെ എംഎൻഡി രോഗബാധ സ്ഥിരീകരിച്ച മുൻ എൻആർഎൽ താരം ജയ് ആരോ ചടങ്ങിൽ പങ്കെടുക്കും.
നീൽ ഡാനിഹറുടെ സ്മരണയിൽ ബിഗ് ഫ്രീസ് ഫണ്ട് റെയ്‌സർ
ജൂൺ 10 ന് എംസിജിയിൽ ഡാനിഹറിനായി ഒരു സംസ്ഥാന അനുസ്മരണ ചടങ്ങ് നടത്തും.(Picture: Michael Willson/AFL Photos via Getty Images)
Published on

മെൽബൺ: മോട്ടോർ ന്യൂറോൺ രോഗത്തിനെതിരായ (MND) പോരാട്ടത്തിന്റെ പ്രതീകമായിരുന്ന നീൽ ഡാനിഹറിനെ അനുസ്മരിച്ച് 12-ാമത് ബിഗ് ഫ്രീസ് ഫണ്ട്റൈസർ പരിപാടി കിംഗ്സ് ബർത്ത്‌ഡേ ദിനത്തിൽ എംസിജിയിൽ നടക്കും. ഡാനിഹറുടെ മരണത്തിന് ഏതാനും ആഴ്ചകൾക്കുശേഷമാണ് പരിപാടി നടക്കുന്നത്. എംഎൻഡി ഗവേഷണത്തിനും രോഗികൾക്കുള്ള സഹായത്തിനുമായി ഫണ്ട് സമാഹരിക്കുന്നതിനാണ് ബിഗ് ഫ്രീസ് സംഘടിപ്പിക്കുന്നത്.

പ്രശസ്തർ ഐസ് വെള്ളത്തിലേക്ക് സ്ലൈഡ് ചെയ്യുന്ന ബിഗ് ഫ്രീസ് പരിപാടി എല്ലാ വർഷവും വലിയ ജനപങ്കാളിത്തം നേടാറുണ്ട്. ഇത്തവണത്തെ പരിപാടി ഡാനിഹറുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ആദരിക്കുന്നതായിരിക്കും. അടുത്തിടെ എംഎൻഡി രോഗബാധ സ്ഥിരീകരിച്ച മുൻ എൻആർഎൽ താരം ജയ് ആരോ ചടങ്ങിൽ പങ്കെടുക്കും. മെൽബൺ-കൊളിങ്ങ്‌വുഡ് എഎഫ്‌എൽ മത്സരത്തിന് മുമ്പ് അദ്ദേഹം ഔദ്യോഗിക കോയിൻ ടോസും നിർവഹിക്കും. ഫൈറ്റ് എംഎൻഡി സ്ഥാപനം ആരംഭിച്ചതുമുതൽ 115 മില്യൺ ഡോളറിലധികം ഗവേഷണത്തിനും സഹായ പദ്ധതികൾക്കുമായി സമാഹരിച്ചിട്ടുണ്ട്. അതേസമയം ജൂൺ 10 ന് എംസിജിയിൽ ഡാനിഹറിനായി ഒരു സംസ്ഥാന അനുസ്മരണ ചടങ്ങ് നടത്തും.

Metro Australia
maustralia.com.au