ഓപ്റ്റസ് നെറ്റ്‌വർക്ക് തകരാർ: അടിയന്തര കോൾ കിട്ടാതെ ജനം; വിക്ടോറിയയിൽ പോലീസ് പരിശോധന

ട്രിപ്പിൾ സീറോ' (000) അടിയന്തര സേവന നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ച പലർക്കും കണക്ഷൻ ലഭിക്കാതിരുന്നതിനെത്തുടർന്ന് വിക്ടോറിയ പോലീസ് നാൽപ്പതിലധികം പേരെ നേരിൽ കണ്ട് സുരക്ഷിതത്വം ഉറപ്പാക്കി
ഓപ്റ്റസ് നെറ്റ്‌വർക്ക് തകരാർ: അടിയന്തര കോൾ കിട്ടാതെ ജനം; വിക്ടോറിയയിൽ പോലീസ് പരിശോധന
Getty Images: Budrul Chukrut/SOPA Images/LightRocket
Published on

മെൽബൺ: ഓസ്‌ട്രേലിയൻ ടെലികോം സേവനദാതാക്കളായ ഓപ്റ്റസിന്റെ (Optus) നെറ്റ്‌വർക്കിൽ വീണ്ടും തകരാർ. വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മേനിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ ഒന്നര മണിക്കൂറോളം ഫോൺ കോളുകൾ തടസ്സപ്പെട്ടു. 'ട്രിപ്പിൾ സീറോ' (000) അടിയന്തര സേവന നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ച പലർക്കും കണക്ഷൻ ലഭിക്കാതിരുന്നതിനെത്തുടർന്ന് വിക്ടോറിയ പോലീസ് നാൽപ്പതിലധികം പേരെ നേരിൽ കണ്ട് സുരക്ഷിതത്വം ഉറപ്പാക്കി

സംഭവം അംഗീകരിക്കാനാവാത്തതാണെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ടെൽസ്ട്രയിൽ നിന്നോ ഓപ്റ്റസിൽ നിന്നോ സമാന വീഴ്ച ഉണ്ടാകുന്നതെന്നും വിക്ടോറിയൻ ആരോഗ്യ മന്ത്രി ഇൻഗ്രിഡ് സ്റ്റിറ്റ് വിമർശിച്ചു. ഉച്ചയ്ക്ക് 1:30 മുതൽ ആരംഭിച്ച തകരാർ മൂന്ന് മണിയോടെ പൂർണ്ണമായി പരിഹരിച്ചതായി ഓപ്റ്റസ് അറിയിച്ചു. ഏകദേശം 1.9 ലക്ഷം ഉപഭോക്താക്കളുടെ കോളുകളെ തടസ്സം ബാധിച്ചു. വിഷയത്തിൽ കമ്പനി നിയമപരമായ ബാധ്യതകൾ പാലിച്ചിട്ടുണ്ടോ എന്ന് അന്വേ

Metro Australia
maustralia.com.au