ഓസ്‌ട്രേലിയയിൽ 2 പോലീസ് ഉദ്യോഗസ്ഥർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

വെടിവയ്പ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതു
Australian Police
പോരെപുങ്ക പട്ടണത്തിൽ വെടിവെയ്പ് നടന്ന സ്ഥലത്തെത്തിയ പോലീസ്Australian Associated Press
Published on

സിഡ്നി: തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട വാറണ്ട് നടപ്പിലാക്കാൻ ചൊവ്വാഴ്ച രാവിലെ വിക്ടോറിയ സംസ്ഥാനത്തെ ആൽപൈൻ മേഖലയിലെ മെൽബണിൽ നിന്ന് 210 കിലോമീറ്റർ വടക്കുകിഴക്കായി പോരെപുങ്ക പട്ടണത്തിൽ വെച്ചാണ് രാവിലെ 10:30 ഓടെ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു തോക്കുധാരി പതിയിരുന്ന് വെടിവച്ചത്.

Also Read
50 വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസം,പെർത്തിൽ റെക്കോർഡ് തണുപ്പ്
Australian Police

പോരെപുങ്കയിലും പരിസര പ്രദേശങ്ങളിലുമുള്ള പൊതുജനങ്ങളോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും ആ പ്രദേശത്തേക്ക് യാത്ര ചെയ്യരുതെന്നും ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളുമായി പ്രതി ഒളിവിലാണെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

35 പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 1996 ലെ പോർട്ട് ആർതർ കൂട്ട വെടിവയ്പി തോക്കുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഓസ്‌ട്രേലിയയിൽ തോക്ക് മരണങ്ങൾ താരതമ്യേന അപൂർവമാണ്

Related Stories

No stories found.
Metro Australia
maustralia.com.au