ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയന്ത്രണം ലോകത്തിന് മാതൃക: ടിം കുക്ക്

. കുട്ടികളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആപ്പിൾ വികസിപ്പിച്ച പുതിയ രക്ഷാകർതൃ നിയന്ത്രണ ഫീച്ചറുകളും സാങ്കേതിക മുന്നേറ്റങ്ങളും ടിം കുക്ക് ആൽബനീസിന് പരിചയപ്പെടുത്തി.
ടിം കുക്ക് ഇറങ്ങുന്നു; പുതിയ സിഇഒ ആവാൻ ജോൺ ടെർണസ്‌
ടിം കുക്ക്
Published on

കാലിഫോർണിയ: കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി ഓസ്‌ട്രേലിയ നടപ്പാക്കിയ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് ആപ്പിൾ എക്സിക്യൂട്ടീവ് ചെയർമാൻ ടിം കുക്ക്. കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് ആസ്ഥാനത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ടിം കുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ ഓസ്‌ട്രേലിയ കൈക്കൊള്ളുന്ന കർശന നടപടികളെ അദ്ദേഹം പ്രശംസിച്ചു.

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തിയ ലോകത്തിലെ ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ. കുട്ടികളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ആപ്പിൾ വികസിപ്പിച്ച പുതിയ രക്ഷാകർതൃ നിയന്ത്രണ ഫീച്ചറുകളും സാങ്കേതിക മുന്നേറ്റങ്ങളും ടിം കുക്ക് ആൽബനീസിന് പരിചയപ്പെടുത്തി. കൂടാതെ, സോഷ്യൽ മീഡിയ ഫീഡുകളിൽ ഉപയോക്താക്കൾക്ക് താല്പര്യമുള്ള ഉള്ളടക്കം മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന പുതിയ നിയന്ത്രണങ്ങളിലേക്കും ഓസ്‌ട്രേലിയ നീങ്ങുകയാണ്. യൂറോപ്യൻ കമ്മീഷൻ ഉൾപ്പെടെയുള്ള മറ്റ് ആഗോള ഭരണകൂടങ്ങളും കുട്ടികൾക്കായി സമാനമായ ഡിജിറ്റൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.

Metro Australia
maustralia.com.au