സെവൻ മൈൽ ബീച്ചിൽ ഡോൾഫിൻ കൂട്ടമെത്തി; ആവേശത്തിലായി നീന്തൽക്കാർ

ഡോൾഫിനുകളെ കണ്ടപ്പോൾ ആദ്യം സ്രാവുകളാണെന്ന് കരുതി ചിലർ പരിഭ്രമിച്ചെങ്കിലും പിന്നീട് സന്ദർശകർ ഡോൾഫിനുകളുടെ സാന്നിധ്യം ആസ്വദിക്കുകയായിരുന്നു.
ഡോൾഫിൻ
ഡോൾഫിൻsandeep sapkota/ Unsplash
Published on

ടാസ്മാനിയയിൽ ചൂട് വർദ്ധിച്ചതോടെ തണുപ്പു തേടി കടലിലിറങ്ങിയ നീന്തൽക്കാരെ ആവേശത്തിലാക്കി സെവൻ മൈൽ ബീച്ചിൽ ഡോൾഫിൻ കൂട്ടമെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് ഹോബാർട്ടിന് സമീപമുള്ള ബീച്ചിലാണ് ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ടത്. തീരത്തോട് ചേർന്ന് ഡോൾഫിനുകൾ നീന്തിത്തുടിക്കുന്നത് കണ്ട് കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശഭരിതരായി. ഡോൾഫിനുകളെ കണ്ടപ്പോൾ ആദ്യം സ്രാവുകളാണെന്ന് കരുതി ചിലർ പരിഭ്രമിച്ചെങ്കിലും പിന്നീട് സന്ദർശകർ ഡോൾഫിനുകളുടെ സാന്നിധ്യം ആസ്വദിക്കുകയായിരുന്നു.

Also Read
കടൽതീരത്ത് വാഹനം ഓടിച്ച് നായ; ഉടമയ്ക്കെതിരെ പോലീസ് അന്വേഷണം
ഡോൾഫിൻ

ഹോബാർട്ടിൽ ഇന്ന് താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഉച്ചയോടെ സെവൻ മൈൽ ബീച്ചിലെ താപനില 28.7 ഡിഗ്രി രേഖപ്പെടുത്തി. കഠിനമായ ചൂടും കാറ്റും നിലനിൽക്കുന്നതിനാൽ തെക്കൻ ടാസ്മാനിയയിൽ ഉടനീളം കടുത്ത തീപിടുത്ത മുന്നറിയിപ്പ് (High Fire Danger Rating) അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ കാറ്റിന്റെ ദിശ മാറുന്നതോടെ ചൂടിന് നേരിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിന്റെ വടക്കൻ ഭാഗമായ ലോൺസെസ്റ്റണിലും (Launceston) 29 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ആഴ്ചാവസാനത്തോടെ മഴയെത്തുമെന്നാണ് പ്രവചനം. ഞായറാഴ്ചയോടെ ടാസ്മാനിയയിലെ പ്രധാന നഗരങ്ങളിലെല്ലാം മഴ ലഭിക്കുമെന്നും ഇത് കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au