

2026-ലെ ടാസ്മാനിയയിലെ ആദ്യത്തെ റോഡ് അപകടത്തിൽ കൗമാരക്കാരി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം 4:30 ഓടെ സീഹാനും റോസ്ബെറിക്കും ഇടയിലുള്ള മർച്ചിസൺ ഹൈവേയിലാണ് അപകടമുണ്ടായത്, ഒരു വെളുത്ത മിത്സുബിഷി ട്രൈറ്റൺ ഒരു ചുവന്ന ഹോണ്ട എടിവിയുമായി കൂട്ടിയിടിച്ച അപകടത്തിൽ എടിവിയിൽ സഞ്ചരിച്ചിരുന്ന 15 വയസ്സുള്ള പെണ്‍കുട്ടിയും 38 വയസ്സുള്ള ഒരു റോസ്ബെറി സ്വദേശിയായ പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മിത്സുബിഷി വാഹനത്തിന്റെ ഡ്രൈവർ വലിയ പരിക്കുകളില്‍ നിന്നും രക്ഷപ്പെട്ടു, മാരകമായ അപകടങ്ങളെത്തുടർന്ന് സ്റ്റാൻഡേർഡ് നടപടിക്രമമനുസരിച്ച് നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധനയ്ക്ക് വിധേയനാകും. അപകടത്തെപ്പറ്റിയുള്ള സാഹചര്യങ്ങളെക്കുറിച്ച് ടാസ്മാനിയ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വര്‌ഷം റോഡപകടങ്ങളിൽ ടാസ്മാനിയയിൽ 44 ആളുകളാണ് മരിച്ചത്. 2024-നെ അപേക്ഷിച്ച് 16 പേർ കൂടുതലാണിത്, 2022-ൽ 50 മരണങ്ങൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.