ടേസ്റ്റ് ഓഫ് സമ്മറിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഹോബാർട്ട് , റെക്കോർഡ് എണ്ണം സന്ദർശകർ

കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 10,000 അധികം സന്ദർശകരാണ് ഇത്തവണ എത്തിയതെന്ന് സംഘാടകർ അറിയിച്ചു.
Taste of Summer
Taste of SummerMillie Crouch
Published on

ഹോബാർട്ട് വാട്ടർഫ്രണ്ടിൽ നടന്ന ടേസ്റ്റ് ഓഫ് സമ്മർ ഭക്ഷ്യോത്സവം റെക്കോർഡ് കാണികളോടെ സമാപിച്ചു. എട്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 98,125 പേർ പങ്കെടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 10,000 അധികം സന്ദർശകരാണ് ഇത്തവണ എത്തിയതെന്ന് സംഘാടകർ അറിയിച്ചു.

പങ്കെടുത്തവരിൽ ഏകദേശം മൂന്നിലൊന്ന് പേർ അന്തർസംസ്ഥാനങ്ങളിലും വിദേശങ്ങളിലും നിന്നുള്ളവരായിരുന്നു. 75-ലധികം സ്റ്റാളുകളിലായി ടാസ്മാനിയൻ വൈൻ, വിസ്കി, ജിൻ തുടങ്ങി പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച പരിപാടിക്ക് സംസ്ഥാന സർക്കാർ പിന്തുണ നൽകിയതിൽ അഭിമാനമുണ്ടെന്ന് ടൂറിസം മന്ത്രി ജെയിൻ ഹൗലെറ്റ് പറഞ്ഞു.

Also Read
2026-ലെ ടാസ്മാനിയയിലെ ആദ്യത്തെ റോഡപകടം മർച്ചിസൺ ഹൈവേയിൽ; രണ്ട്പേർ മരിച്ചു
Taste of Summer

“സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും വിനോദസഞ്ചാരികളും ഇവിടെ ഒത്തുകൂടി, പ്രിയപ്പെട്ടവരെ കണ്ടുമുട്ടി, നമ്മുടെ മികച്ച ടാസ്മാനിയൻ ഉൽപ്പന്നങ്ങൾ രുചിച്ചു,” മന്ത്രി പറഞ്ഞു.

96,700 എന്ന ലക്ഷ്യം മറികടന്നാണ് ഇത്തവണത്തെ കാണികളുടെ എണ്ണം. “ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ടേസ്റ്റ് ഓഫ് സമറാണ് ഇത്. സ്റ്റാൾ ഉടമകളുടെ വ്യാപാരം റെക്കോർഡ് നിലയിലാണ്,” ഇവന്റ് ഡയറക്ടർ ജാരഡ് നേഷൻ പറഞ്ഞു,

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 15,000 പേർ പ്രത്യേകിച്ച് ഈ ഫെസ്റ്റിവലിനായി ടാസ്മാനിയയിലേക്ക് യാത്ര ചെയ്തതായും, അതിൽ 10,000 പേർ പ്രാദേശിക മേഖലകളിലേക്ക് കൂടി സഞ്ചരിച്ചതായും നേഷൻ വ്യക്തമാക്കി. സ്റ്റാൾ ഉടമകളുടെ വരുമാനം ശരാശരി 10 ശതമാനത്തിലധികം വർധിച്ചു.

കുടുംബ സൗഹൃദമായി വിവിധ സോണുകളായി പരിപാടി ക്രമീകരിച്ചതും, സിഡ്നി-ഹോബാർട്ട് യാച്ച് റേസിലെ ആദ്യ ബോട്ട് പകൽ സമയത്ത് എത്തിച്ചേരുന്നതും ഉത്സവത്തിന്റെ ഫെസ്റ്റിവൽ കാരണമായതായി സംഘാടകർ പറഞ്ഞു.

അടുത്ത വർഷത്തെ ടേസ്റ്റ് ഓഫ് സമ്മറിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്റ്റാൾ ഉടമകളുടെ വലിയ കാത്തിരിപ്പ് പട്ടികയുണ്ടെന്നും സംഘാടകർ അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au