ഹൈലാൻഡ് തടാക മേഖലയിൽ ടെസ്ട്ര സർവീസ് താൽക്കാലികമായി നിർത്തി

മിയേന, ലിയാവിനി, സ്റ്റെപ്പ്സ്, റെയ്നോൾഡ്സ് നെക്ക്, ബ്രാണ്ടം എന്നിവിടങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടും.
Telstra
Telstra phonepulsa asmana
Published on

ടാസ്മാനിയയിലെ സെൻട്രൽ ഹൈലാൻഡ്‌സ് മേഖലയിൽ പ്രധാന മൊബൈൽ സേവന നവീകരണങ്ങൾ ആരംഭിച്ചതോടെ ടെൽസ്ട്ര നാല് ദിവസത്തേക്ക് ഫോൺ സേവനം താൽക്കാലികമായി നിർത്തിവെച്ചു.

പുതുക്കൽ പ്രവർത്തനങ്ങൾ പൂർത്തിയായാൽ നെറ്റ്വർക്ക് ശേഷി 300% വരെ വർധിക്കുമെന്ന് കമ്പനി അറിയിച്ചു.

റെയ്നോൾഡ്സ് നെക്ക്, ബാരൻ ടിയർ എന്നീ രണ്ട് പ്രധാന സൈറ്റുകളിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിലൂടെ മിയേന, ലിയാവിനി, സ്റ്റെപ്പ്സ്, റെയ്നോൾഡ്സ് നെക്ക്, ബ്രാണ്ടം എന്നിവിടങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടും.

Also Read
ഓസ്ട്രേലിയ ഇന്ത്യൻ വിദ്യാർത്ഥികളെ 'ഉയർന്ന അപകടസാധ്യതയുള്ള' വിഭാഗത്തിലേക്ക് മാറ്റി; വീസ പരിശോധന കർശനം
Telstra

ടൂറിസം സീസണിൽ ആയിരക്കണക്കിന് ആളുകൾ എത്തുന്ന പ്രദേശമായതിനാൽ മോശം മൊബൈൽ കണക്റ്റിവിറ്റി പല വർഷങ്ങളായി പരാതി വിഷയമായിരുന്നു.

അപ്ഡേറ്റ് പ്രവർത്തനങ്ങൾക്കായി ബാധിത സൈറ്റുകൾ പൂർണമായും ഓഫ് ചെയ്യേണ്ടതായിരിക്കും, എന്നാൽ അടിയന്തര 000 കോൾസ് മറ്റ് നെറ്റ്വർക്കുകളിലേക്കു സ്വയമേവ മാറുന്നതിനാൽ തടസ്സമില്ലെന്ന് ടെൽസ്ട്ര വ്യക്തമാക്കി.

അർതേഴ്സ് ലേക്ക് മേഖലയിൽ പുതിയ ടവർ നിർമ്മിക്കാൻ ടെൽസ്ട്ര ബ്ലാക്ക് സ്‌പോട്ട് ഫണ്ടിംഗിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും, ഫെഡറൽ അപ്രൂവൽ ഇതുവരെ ലഭിച്ചിട്ടില്ല.

പുതുക്കിയ നെറ്റ്വർക്ക് ഈ വാരാന്ത്യം മുതൽ പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au