
ഡാർവിൻ: ചരിത്രപരമായ നിയമപരിഷ്കാരത്തിന് ഒരുങ്ങി ടാസ്മാനിയ. സ്വവര്‍ഗ്ഗരതിയും ക്രോസ് ഡ്രസ്സിംഗ്, ഉൾപ്പെടെയുള്ള ലിംഗാഭിവ്യക്തിം കുറ്റകരമാക്കിയിരുന്ന പഴയ നിയമങ്ങൾ പ്രകാരം ശിക്ഷിക്കപ്പെട്ടവർക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്ന നീക്കമാണ് സംസ്ഥാനം നടത്തുന്നത്, ന്നോട്ട് വരികയാണ് ടാസ്മാനിയ. ഈ ആഴ്ച ലോവർ ഹൗസിൽ ഏകകണ്ഠമായി പാസാക്കിയ ഈ നീക്കം, നീതിയിലേക്കുള്ള ഒരു നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.
ഈ വിവേചനപരമായ നിയമങ്ങൾ 20-ാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്നു. 1997-ൽ മാത്രമാണ് നിയമപോരാട്ടങ്ങളും അന്താരാഷ്ട്ര സമ്മർദ്ദങ്ങളും കാരണം ടാസ്മാനിയയിൽ പുരുഷ സ്വവർഗലൈംഗിക പ്രവർത്തനങ്ങൾ നിയമവിധേയമാക്കിയത്.
1945 നും 1980 കളുടെ മധ്യത്തിനും ഇടയിൽ, പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, ഗുരുതരമായ അസഭ്യം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഏകദേശം 100 പുരുഷന്മാരെ പ്രോസിക്യൂട്ട് ചെയ്തതായി കണക്കാക്കപ്പെടുന്നു.
പുതിയ നഷ്ടപരിഹാര പദ്ധതിയിൽ
ഒരു കുറ്റത്തിന് $15,000,
കുറ്റത്തിന് $45,000,
തടവിലിനോ മാനസിക ചികിത്സയ്‌ക്കോ ശിക്ഷിക്കപ്പെട്ട ആർക്കും $75,000 ഡോളർ എന്നിങ്ങനെയാണ് നഷ്ടപരിഹാരം നല്കുക.
കൂടാതെ നിയമം വിദ്വേഷാപരമായ കുറ്റങ്ങൾക്കുള്ള വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നു. LGBTQIA+ സമൂഹത്തിനെതിരെ നടത്തുന്ന കുറ്റങ്ങൾക്ക് ജഡ്ജിമാർക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകാൻ കഴിയും.
ഇക്വാലിറ്റി ഓസ്ട്രേലിയയുടെ വക്താവും ദീർഘകാല പ്രവർത്തകനുമായ റോഡ്നി ക്രൂം ഈ നീക്കത്തെ സ്വാഗതം ചെയ്തു. പഴയ നിയമപ്രകാരം കുറ്റക്കാരായി വിധിക്കപ്പെട്ടവർക്ക് ജോലി, കുടുംബം, വീട് എല്ലാം നഷ്ടപ്പെമായി, പലർക്കും സംസ്ഥാനം വിടേണ്ടി വന്നു. സാമ്പത്തിക നഷ്ടപരിഹാരം അവരുടെ വേദനയും നഷ്ടവും പരിഹരിക്കാനും ടാസ്മാനിയ ചരിത്രപരമായ അനീതികൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന സന്ദേശം നൽകാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബറിൽ ടാസ്മാനിയയുടെ അപ്പർ ഹൗസിൽ ഈ ബിൽ ചർച്ച ചെയ്യപ്പെടും.